പാക്കപ്പ് കഴിഞ്ഞ് ലാലേട്ടന്‍ വന്ന് ചോദിച്ചു, 'എന്നെ മിസ് ചെയ്യുമോ' എന്ന്: സംഗീത് പ്രതാപ്

പാക്കപ്പ് കഴിഞ്ഞ് ലാലേട്ടന്‍ വന്ന് ചോദിച്ചു, 'എന്നെ മിസ് ചെയ്യുമോ' എന്ന്: സംഗീത് പ്രതാപ്
Published on

ഹൃദയപൂർവത്തിന്റെ പാക്കപ്പ് ദിവസം നീ എന്നെ മിസ് ചെയ്യുമോ എന്ന് മോഹൻലാൽ ചോദിച്ചുവെന്ന് നടൻ സം​ഗീത് പ്രതാപ്. സിനിമയുടെ റിലീസ് ദിവസം അദ്ദേഹഹം വാട്സ്ആപ്പിൽ മെസേജ് ചെയ്തിരുന്നു. ഓൾ ദി ബെസ്റ്റും, കൂടെ സീ യൂ സൂൺ എന്നൊരു നോട്ടുമാണ് അതിൽ ഉണ്ടായിരുന്നത്. സീ യൂ സൂൺ എന്ന മെസേജ് കണ്ടപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ നമുക്കും ഒരു സ്ഥാനമുണ്ട് എന്ന് മനസിലായി. അത് വല്ലാതെ സന്തോഷം തരുന്ന ഒരു കാര്യമാണ് എന്നും സം​ഗീത് പ്രതാപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

സം​ഗീത് പ്രതാപിന്റെ വാക്കുകൾ

ഞാൻ വണ്ടി ഓടിച്ച് പോയിക്കോണ്ടിരിക്കുമ്പോൾ സ്ക്രീനിൽ പെട്ടന്ന് ലാലേട്ടൻ എന്ന് പറഞ്ഞ് വാട്സ്ആപ്പിൽ ഒരു മെസേജ് വന്നു. ഞങ്ങൾ പരിചയപ്പെട്ടപ്പോഴാണ് അദ്ദേഹത്തിന്റെ നമ്പർ വാങ്ങുന്നത്. അപ്പോൾ തന്നെ എന്റെയും പ്രണവിന്റെയും ഒരു ട്രോൾ എനിക്ക് അയക്കുന്നു. ഇത് ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ മെസേജാണ്. റിലീസ് ദിവസം അദ്ദേഹത്തിന്റെ കയ്യിൽ നിന്നും വന്ന ഓൾ ദി ബെസ്റ്റായിരുന്നു അത്. അതിനോടൊപ്പം സി യു സൂൺ എന്ന ഒരു നോട്ടും. ഞാൻ ഭയങ്കര എക്സൈറ്റഡായി. 45 ദിവസത്തോളം അദ്ദേഹവുമായി ഷൂട്ടിങ്ങിൽ ഒരുമിച്ചുണ്ടായിരുന്നു. പാക്കപ്പ് ദിവസം ലാലേട്ടൻ എന്നോട് ചോദിക്കുന്നു, എടാ നീ എന്നെ മിസ് ചെയ്യുമോ എന്ന്. എനിക്ക് അതെല്ലാം ഒരു ഫെയറി ടെയിൽ പോലെയായിരുന്നു.

പ്രേമലുവിൽ ഞങ്ങൾ അത്രയ്ക്ക് കമ്പനിയാകാൻ കാരണം ഒരുമിച്ച് അത്രയും ദിവസം നിന്നതുകൊണ്ടാണ്. ഷൂട്ട് കഴിഞ്ഞ് പോകുമ്പോൾ നമുക്ക് അറിയാം, ഇവരെല്ലാം ഇവിടെയുണ്ടാകും, റീച്ചബിളാണ് എന്ന്. പക്ഷെ, ഹൃദയപൂർവത്തിന്റെ ഷൂട്ട് കഴിയുമ്പോൾ അങ്ങനല്ല, ഇത് ഇത്രയും ദിവസം കഥ പറഞ്ഞതുപോലെയല്ല എന്ന് നന്നായി അറിയാമായിരുന്നു. പക്ഷെ സീ യൂ സൂൺ എന്ന മെസേജ് കണ്ടപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ നമുക്കും ഒരു സ്ഥാനമുണ്ട് എന്ന് മനസിലായി. അത് വല്ലാതെ സന്തോഷം തരുന്ന ഒരു കാര്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in