'എനിക്ക് ഈ സിനിമ വേണ്ടെന്ന് പറഞ്ഞ് ആന്റണി ചൂടായി, നരൻ തിയറ്ററിൽ പരാജയപ്പെടുമെന്ന് എല്ലാവരും വിശ്വസിച്ചു'; രഞ്ജൻ പ്രമോദ്

'എനിക്ക് ഈ സിനിമ വേണ്ടെന്ന് പറഞ്ഞ് ആന്റണി ചൂടായി, നരൻ തിയറ്ററിൽ പരാജയപ്പെടുമെന്ന് എല്ലാവരും വിശ്വസിച്ചു'; രഞ്ജൻ പ്രമോദ്

Published on

'നരൻ' എന്ന ചിത്രത്തിന്റെ എഡിറ്റ് വേർഷൻ കണ്ടതിന് ശേഷം ഈ ചിത്രം പരാജയപ്പെടുമെന്നാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞതെന്ന് തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ്. ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 2005 ൽ പുറത്തിറങ്ങിയ ചിത്രമാണ് നരൻ. ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഞ്ജൻ പ്രമോദ് ആയിരുന്നു. മുള്ളങ്കൊല്ലി വേലായുധൻ എന്ന കഥാപാത്രമായി മോഹൻലാൽ വെള്ളിത്തിരയിലെത്തിയ ചിത്രം തിയറ്ററുകളിൽ നിന്ന് ​ഗംഭീര പ്രതികരണമാണ് നേടിയത്. ഇന്നും മോഹൻലാൽ എന്ന നടന്റെ കൾട്ട് കഥാപാത്രങ്ങളിലൊന്നാണ് നരനിലെ മുള്ളങ്കൊല്ലി വേലായുധൻ. എന്നാൽ നരൻ റിലീസ് ചെയ്യുന്നതിന്റെ തലേദിവസം വരെ ആർ‌ക്കും ആ ചിത്രത്തിൽ‌ യാതൊരു തരത്തിലുമുള്ള പ്രതീക്ഷയും ഉണ്ടായിരുന്നില്ല എന്നും ആ സിനിമ ബോക്സ് ഓഫീസിൽ പരാജയം നേരിടുമെന്നാണ് എല്ലാവരും കരുതിയിരുന്നത് എന്ന് രഞ്ജൻ പ്രമോദ് പറയുന്നു. അതുവരെ മലയാള സിനിമ പിന്തുടർന്ന് പോന്ന ഒരു ഒരു മാസ്സ് എലമെന്റും ഇല്ലാതിരുന്നു ചിത്രമായിരുന്നു നരൻ എന്നും സിനിമപ്രാന്തന് നൽകിയ അഭിമുഖത്തിൽ രഞ്ജൻ പ്രമോദ് കൂട്ടിച്ചേർത്തു.

രഞ്ജൻ പ്രമോദ് പറഞ്ഞത്:

'നരൻ' എന്ന സിനിമ ഞാൻ ചെയ്ത് അതിന്റെ പ്രൊഡക്ഷൻ നടന്നു കൊണ്ടിരിക്കുന്ന സമയം. ആ സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേ ദിവസം വരെ ആ സിനിമ ഹിറ്റ് സിനിമയല്ല. അത് അട്ടർ ഫ്ലോപ്പാവാൻ പോകുന്ന ഒരു സിനിമയായിരുന്നു. കാരണം ആ സിനിമ ആർക്കും അങ്ങനെ വർക്കായിരുന്നില്ല ആ സമയത്ത്. ആ സിനിമയുടെ ഡബിൾ പോസ്റ്റീവ് ജോഷി സാർ അന്ന് എഡിറ്റ് ചെയ്തിട്ട് പ്രൊജക്ട് ചെയ്തപ്പോൾ ആന്റണി വളരെ ചൂടാവുകയാണ് ചെയ്തത്. എനിക്ക് ഈ സിനിമ വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. കുറച്ച് ലാ​ഗുള്ള കട്ടായിരുന്നു അദ്ദേഹം വച്ചിരുന്നത്. ഡബ്ബിം​ഗ് കഴിഞ്ഞ് ഉടനെയുള്ള കട്ടായിരുന്നു അത്, ഒരു ഫെെനൽ ഡ്രിംഡ് വേർഷനായിരുന്നില്ല. എന്നിട്ട് പോലും ആ സിനിമയിൽ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. സിനിമ കണ്ട സമയത്ത് അദ്ദേഹം ആകെ തകർന്ന് പോയി. അതുവരെ മലയാള സിനിമയിൽ കണ്ടു വന്നിട്ടുള്ള ഒരു കൺവെൻഷണൽ മാസ്സ് സിനിമയ്ക്ക് അകത്തുള്ള ഒന്നും ആ സിനിമയിൽ ഉണ്ടായിരുന്നില്ല.

logo
The Cue
www.thecue.in