'അമിതമായ പബ്ലിസ്റ്റിയിൽ കാര്യമില്ല'; എന്റർടെയ്നർ ചിത്രമായിരിക്കും 'രാമചന്ദ്ര ബോസ് ആൻഡ് കോ' എന്ന് ലിസ്റ്റിൻ സ്റ്റീഫൻ

'അമിതമായ പബ്ലിസ്റ്റിയിൽ കാര്യമില്ല'; എന്റർടെയ്നർ ചിത്രമായിരിക്കും 'രാമചന്ദ്ര ബോസ് ആൻഡ് കോ' എന്ന് ലിസ്റ്റിൻ സ്റ്റീഫൻ

സിനിമകൾക്ക് അമിതമായി പബ്ലിസ്റ്റി നൽകിട്ട് കാര്യമില്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ചില സിനിമകൾ ഒക്കെ ഡിസ്ട്രിബ്യുട്ട് ചെയ്തതിൽ നിന്നും തനിക്ക് മനസ്സിലായ കാര്യമാണ് അതെന്നും രാമചന്ദ്ര ബോസ്സ് ആർഡ് കോ എന്ന ചിത്രം വലിയ പ്രത്യേകതകൾ ഒന്നും അവകാശപ്പെടാനില്ലാത്ത എന്റർടെയ്നറായ ചിത്രമാണെന്നും ലിസ്റ്റിൻ പറയുന്നു. ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിച്ച് നിവിൻ പോളി നായകനായെത്തുന്ന ചിത്രമാണ് 'രാമചന്ദ്ര ബോസ് ആൻഡ് കോ'. നിവിന്റെ ലൗ ആക്ഷൻ ഡ്രാമ റിലീസായ സമയത്താണ് എന്റെ ചിത്രമായ ബ്രദേഴസ് ഡേ വരുന്നത്. ആ സമയത്ത് തന്നെയാണ് ഇട്ടിമാണിയും അതിന് ഒരാഴ്ച മുന്നേ ഫെെനൽ എന്ന സിനിമയും റിലീസ് ആയിരുന്നു. ബ്രദേഴ്സ് ഡേ യോ, ഇട്ടിമാണിയോ , ലൗ ആക്ഷൻ ഡ്രാമയോ മഹത്തരമായ ചിത്രങ്ങളൊന്നുമായിരുന്നില്ല എന്നിട്ടും ഇവയെല്ലാം വിജയിച്ചു. അതാണ് ഓണത്തിനുള്ള പ്രത്യേകത. വല്ലപ്പോഴും സിനിമ കാണുന്നവർ പോലും വന്ന് സിനിമ കാണുന്ന സമയമാണ് ഇതെന്നും ആ ഒരു പ്രതീക്ഷയിലാണ് ഈ സിനിമ ഇറക്കുന്നത് എന്നും രാമചന്ദ്ര ബോസ്സ് ആർഡ് കോ യുടെ പ്രസ്സ് മീറ്റിൽ ലിസ്റ്റിൻ പറഞ്ഞു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്ന് നിർമിക്കുന്ന ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും.

ലിസ്റ്റിൻ പറഞ്ഞത്.

ചില സിനിമകൾ ഒക്കെ നമ്മൾ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നതിൽ നിന്നും ഒരു സിനിമയ്ക്ക് അമിതമായി പബ്ലിസ്റ്റി ചെയ്തിട്ട് വലിയ കാര്യമില്ലെന്ന് മനസ്സിലായി. ഇതിന്റെ ഓപ്പോസിറ്റ് മത്സരിക്കുന്ന സിനിമകളായ ആർ ഡി എക്സ്, കൊത്ത ഒക്കെ ഭയങ്കര ഹെെപ്പിൽ വരുന്ന സിനിമകളാണ്. നമ്മൾ ഡയറക്ട് ചെയ്യുമ്പോൾ പറഞ്ഞിരുന്നു വല്യ പ്രത്യേകതകൾ ഒന്നും സിനിമയ്ക്ക് ഇല്ലാത്തത് നോക്കണ്ട. ഭയങ്കര എന്റർടെയ്നിം​ഗായ പ്രത്യേകതകളുള്ള ഒരു കൊള്ള സിനിമകളായി ഇതിനെ കാണാൻ പറ്റില്ല. പക്ഷേ ഇതോരു എന്റർടെയ്നറാണ് എന്ന്. അതുകൊണ്ടു തന്നെ നമ്മളിപ്പോ എത്രത്തോളം കാട്ടിയാലും ഈ സിനിമ ഒരു ഭയങ്കരമായിട്ട് സംഭവിക്കണമെന്നില്ല. ഇതിനകത്ത് ഒന്നുമില്ലെങ്കിൽ പോലും ചിലപ്പോൾ ഭയങ്കരമായിട്ട് സംഭവിക്കും.

ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരന്റെയും കഥയാണ് രാമചന്ദ്ര ബോസ്സ് ആർഡ് കോ. ചിത്രത്തിൽ രാമചന്ദ്ര ബോസ് എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. 'മിഖായേൽ' എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനിയും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. യുഎഇയിലും കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ആഗസ്റ്റ് 25 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in