'പ്രൊഫസർ ആയി നിവിൻ പോളി, ടോക്കിയോ ആയി മമിത ബൈജു' ; മണി ഹൈസ്റ്റ് ലുക്കിൽ രാമചന്ദ്ര ബോസ് ആൻഡ് കോ താരങ്ങൾ

'പ്രൊഫസർ ആയി നിവിൻ പോളി, ടോക്കിയോ ആയി മമിത ബൈജു' ; മണി ഹൈസ്റ്റ് ലുക്കിൽ രാമചന്ദ്ര ബോസ് ആൻഡ് കോ താരങ്ങൾ

ഹനീഫ് അദേനിയുടെ സംവിധാനത്തിൽ നിവിൻ പോളി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് 'രാമചന്ദ്ര ബോസ് ആൻഡ് കോ'. 'ഒരു പ്രവാസി ഹൈസ്റ്റ്' എന്ന ടാഗ്‌ലൈനിൽ വരുന്ന ചിത്രം ഒരു ഹൈസ്റ്റ് കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ നെറ്റ്ഫ്ലിക്സ് സീരിസായ മണി ഹൈസ്റ്റ് ഔട്ട് ലുക്കിൽ എത്തുന്ന പോസ്റ്റേഴ്‌സ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. നിവിൻ പോളി പ്രൊഫസർ ആയപ്പോൾ വിജിലേഷ് കരയാട് ആണ് റിയോ ആയി എത്തുന്നത്. ഹെൽസിങ്കി ആയി ജാഫർ ഇടുക്കി, ടോക്കിയോ ആയി മമിത ബൈജു, ബെർലിൻ ആയി വിനയ് ഫോർട്ട്, നെയ്റോബി ആയി ആർഷ ബൈജു, ഡെൻവർ ആയി ശ്രീനാഥ് ബാബു എന്നിവരാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ഗോകുൽ പിള്ളയാണ് പോസ്റ്റേഴ്‌സ് ഡിസൈൻ ചെയ്തത്.

'മിഖായേല്‍' എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനിയും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് രാമചന്ദ്ര ബോസ് & കോ. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്ന് നിർമിക്കുന്ന ചിത്രം ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു, മിഥുൻ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്‍, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മ്യൂസിക് മിഥുന്‍ മുകുന്ദന്‍, ലിറിക്‌സ് - സുഹൈല്‍ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - പ്രവീണ്‍ പ്രകാശന്‍,നവീന്‍ തോമസ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് സന്തോഷ് കൃഷ്ണന്‍, ഹാരിസ് ദേശം, ലൈന്‍ പ്രൊഡക്ഷന്‍ - റഹീം പി എം കെ, മേക്കപ്പ് ലിബിന്‍ മോഹനന്‍, കോസ്റ്റ്യൂം മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രാജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍ - ഷോബി പോള്‍രാജ്, ആക്ഷന്‍ - ഫീനിക്‌സ് പ്രഭു, ജി മുരളി, കനല്‍ കണ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് - ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖില്‍ യെശോധരന്‍ , വി എഫ് എക്‌സ് - പ്രോമിസ്, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ് - ബബിന്‍ ബാബു, സ്റ്റില്‍സ് - അരുണ്‍ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റര്‍ ഡിസൈന്‍ - ടെന്‍ പോയിന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, മാര്‍ക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോര്‍ത്ത്, പി ആര്‍ ഓ - ശബരി.

Related Stories

No stories found.
logo
The Cue
www.thecue.in