'ഇല്ല ... ഞാന്‍ വെറുതെ വിടില്ല! അടുത്ത വര്‍ഷം വീണ്ടും വരും !'; മോഹന്‍ലാലിനോട് പൃഥ്വിരാജ്

'ഇല്ല ... ഞാന്‍ വെറുതെ വിടില്ല! അടുത്ത വര്‍ഷം വീണ്ടും വരും !'; മോഹന്‍ലാലിനോട് പൃഥ്വിരാജ്

മോഹന്‍ലാലിന്റെ 62-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. ബ്രോ ഡാഡിയിലെ മോഹന്‍ലാല്‍ പൃഥ്വിരാജിനെ തൊഴുത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ആശംസ അറിയിച്ചിരിക്കുന്നത്. 'ഇല്ല ... ഞാന്‍ വെറുതെ വിടില്ല! അടുത്ത വര്‍ഷം വീണ്ടും വരും !', എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ക്ഷന്‍.

ബ്രോ ഡാഡിക്ക് ശേഷം മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. എമ്പുരാന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. പൃഥ്വിരാജിന്റെ ക്യാപ്ക്ഷന്‍ സൂചിപ്പിക്കുന്നതും അത് തന്നെയായിരിക്കുമെന്നാണ് ആരാധകര്‍ പോസ്റ്റിന് താഴെ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മലയാളത്തില്‍ ആദ്യമായി 200 കോടി കളക്ഷന്‍ നേടിയ ചിത്രമാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍. കേരളത്തില്‍ രാഷ്ട്രീയക്കാരനായി കഴിയുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയെയാണ് മോഹന്‍ലാല്‍ ലൂസിഫറില്‍ അവതരിപ്പിച്ചത്. വിവേക് ഒബ്റോയി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായിരുന്നു.

ഖുറേഷി അബ്രാം എന്ന് പേരുള്ള രാജ്യാന്തര സ്വാധീനമുള്ള ഡോണ്‍ ആണ് സ്റ്റീഫന്‍ എന്ന് പറഞ്ഞുവച്ചാണ് ലൂസിഫര്‍ അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ലൂസിഫറിന്റെ സീക്വലായ എമ്പുരാന്‍ പ്രഖ്യാപനം സമയം മുതലെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും മുഴുനീള കഥാപാത്രമായെത്തുന്ന ചിത്രവുമാണ് എമ്പുരാന്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ.

Related Stories

No stories found.
logo
The Cue
www.thecue.in