കാക്കി അണിഞ്ഞ് പൃഥ്വിരാജ്; മേഘ്ന ​ഗുൽസാർ ചിത്രം 'ദായ്റ' ചിത്രീകരണം ആരംഭിച്ചു

കാക്കി അണിഞ്ഞ് പൃഥ്വിരാജ്; മേഘ്ന ​ഗുൽസാർ ചിത്രം 'ദായ്റ' ചിത്രീകരണം ആരംഭിച്ചു
Published on

ജം​ഗ്ലീ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ക്രൈം ​ഡ്രാമയായ ദായ്റയുടെ ചിത്രീകരണം തുടങ്ങി. റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കിയ മേഘ്ന ​ഗുൽസാറാണ് ദായ്റ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് സുകുമാരൻ പോലീസ് ഇൻസ്പെക്ടറുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ കരീന കപൂർ ആണ് നായിക.

റാസി,തൽവാർ, ബദായി ദോ തുടങ്ങിയ മികച്ച കഥകൾ പ്രേക്ഷകരിലേക്ക് എത്തിച്ച ജംഗ്ലീ പിക്‌ചേഴ്‌സും ഡോ. ജയന്തിലാൽ ഗാഡയുടെ നേതൃത്വത്തിലുള്ള ബോളിവുഡ് ബാനറായ പെൻ സ്റ്റുഡിയോസും ( ആർആർആർ, ​ഗം​ഗുഭായ് കത്തിയാവാഡി) ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട് ദായ്റക്ക്. വലിയ കാൻവാസിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഈ വർഷം ഇറങ്ങിയ മലയാള ചിത്രമായ റോന്തിലൂടെ ജം​ഗ്ലീ പിക്ചേഴ്സ് മോളിവുഡിലും ചുവടുവെച്ചിരുന്നു. മേഘ്നയുമൊന്നിച്ചുള്ള ജം​ഗ്ലീ പിക്ചേഴ്സിന്റെ മൂന്നാമത്തെ ചിത്രമാണ് ദായ്റ.

ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ഇത് ചെയ്യണം എന്ന് ഉറപ്പിച്ചതായി പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. കഥ പുരോഗമിക്കുമ്പോൾ തന്റെ കഥാപാത്രവും അയാൾ ചെയ്യുന്ന കാര്യങ്ങളും തന്നെ പൂർണമായും ആകർഷിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു. മേഘ്ന ഗുൽസാറിന്റെ കാഴ്ചപ്പാടിലും, ജംഗ്ലീ പിക്ചേഴ്സിന്റെ ബാനറിലും, കരീന കപൂർ പോലുള്ള ഒരു നടിയോടൊപ്പം പ്രവർത്തിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അനുഭവമായിരിക്കുമെന്നും അദേഹം ചിത്രം ലോഞ്ച് ചെയ്ത വേളയിൽ പറഞ്ഞിരുന്നു. പിആർഒ- സതീഷ് എരിയാളത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in