ആറാട്ടിനെതിരെ വ്യാജപ്രചരണം; അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ആറാട്ടിനെതിരെ വ്യാജപ്രചരണം; അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 'ആറാട്ടി'നെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടക്കലിലെ തിയേറ്റര്‍ ഉടമയുടെ പരാതിയിലാണ് കേസെടുത്തത്.

തിയേറ്ററില്‍ സിനിമ നടക്കുന്നതിനിടെ യുവാക്കള്‍ ഉറങ്ങുന്നതും ലൂഡോ കളിക്കുന്നതുമായ വിഡിയോയാണ് കഴിഞ്ഞ ദിവസം പ്രചരിപ്പിക്കപ്പെട്ടത്. സിനിമ മോശമാണെന്നും കാണാന്‍ ആളില്ലെന്നുമുള്ള തരത്തിലായിരുന്നു പ്രചാരണം. സിനിമയ്ക്കെതിരെ നടക്കുന്നത് ആസൂത്രിതമായ പ്രചരണമാണെന്നും ആ തിയേറ്ററില്‍ ഹൗസ് ഫുള്‍ ഷോകളാണ് നടക്കുന്നതെന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു.

ആറാട്ട് ഫെബ്രുവരി 18നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിങ്ങാണ് ചിത്രത്തിന് ലഭിച്ചത്. കൊവിഡ് സാഹചര്യത്തില്‍ കുറഞ്ഞ സീറ്റിംഗ് കപ്പാസിറ്റിയിലും മികച്ച ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക കണക്കുകള്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്ത് വിട്ടിട്ടില്ല.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. കോമഡിക്കും ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കി നിര്‍മിച്ച ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in