ആക്ഷനുമുണ്ട് കോമഡിയുമുണ്ട്, തകർത്താടി ഷറഫുദ്ദീൻ; രസകരം ഈ 'പെറ്റ് ഡിറ്റക്ടീവ്' ട്രെയ്‌ലർ

ആക്ഷനുമുണ്ട് കോമഡിയുമുണ്ട്, തകർത്താടി ഷറഫുദ്ദീൻ; രസകരം ഈ 'പെറ്റ് ഡിറ്റക്ടീവ്' ട്രെയ്‌ലർ
Published on

ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദ്ദീൻ നിർമ്മിക്കുന്ന ചിത്രം 'പെറ്റ് ഡിറ്റക്ടീവ്' വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു പക്കാ ഫൺ എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഒക്ടോബർ 16 ന് സിനിമ ആഗോള തലത്തിൽ തിയറ്ററുകളിലെത്തും. ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത് ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസ് ആണ്.

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചത്. ഗോകുലം മൂവീസിനു വേണ്ടി ചിത്രത്തിൻ്റെ തിയറ്റർ ഡിസ്ട്രിബൂഷൻ നടത്തുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ചിത്രത്തിൽ നിന്ന് നേരത്തെ പുറത്ത് വന്ന തീം സോങ്, "തേരാ പാരാ ഓടിക്കോ" എന്ന വരികളോടെയുള്ള ഒരു അനിമേഷൻ ഗാനം എന്നിവയും സൂപ്പർ ഹിറ്റായിരുന്നു.

തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ.

പ്രൊഡക്ഷൻ ഡിസൈനെർ - ദീനോ ശങ്കർ, ഓഡിയോഗ്രാഫി - വിഷ്ണു ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ - ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, സ്റ്റിൽസ് -രോഹിത് കെ സുരേഷ്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
logo
The Cue
www.thecue.in