റിലാക്‌സ്....,വീണ്ടും ചിരിപ്പിച്ച് ഷമ്മി തിലകന്‍; പ്രസൂണിനെ ഓകെ'യാക്കുന്ന ഡോ.സുനില്‍ ഐസക്

#palthujaanwar
#palthujaanwarUser

പാല്‍ തൂ ജാന്‍വര്‍ എന്ന സിനിമയിലെ ഷമ്മി തിലകന്‍ അവതരിപ്പിച്ച ഡോ.സുനില്‍ ഐസക് എന്ന കഥാപാത്രം ശൈലിയിലും പ്രകടനത്തിലും രൂപത്തിലുമെല്ലാം 'മൂക്കില്ലാ രാജ്യത്ത് ' എന്ന സിനിമയില്‍ തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തോട് സാമ്യം അനുഭവപ്പെടുന്നതാണെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ബേസില്‍ ജോസഫ് നായകനായ പാല്‍ തൂ ജാന്‍വറില്‍ ഷോ സ്റ്റീലര്‍ കഥാപാത്രങ്ങളിലൊന്ന് ഷമ്മിയുടേതാണെന്നും പ്രേക്ഷകാഭിപ്രായമുണ്ടായിരുന്നു. ഷമ്മിയുടെ ഡോ.സുനില്‍ എന്ന കഥാപാത്രത്തിന്റെ ഹ്യൂമര്‍ രംഗങ്ങളും മാനറിസവും ഉള്‍ക്കൊള്ളിച്ചുള്ള കാരക്ടര്‍ റീല്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

#palthujaanwar
ജീവസ്‌നേഹം വിതറി 'പാല്‍തു ജാന്‍വര്‍': ജിഗീഷ് കുമാരന്‍

ഒരേസമയം രസികനും എന്നാല്‍ അല്പം ബോറനുമായ ഡോ സുനില്‍ ഐസക് ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ആയ പ്രസൂണിനെ സ്വാധീനിക്കുന്നത് ചെറിയ അളവില്‍ അല്ല. ബേസില്‍ ജോസഫാണ് പ്രസൂന്‍. നവാഗതനായ സംഗീത് രാജന്‍ സംവിധാനം ചെയ്ത ചിത്രം പാല്‍തു ജാന്‍വര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ബേസില്‍ ജോസഫിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

സംഗീതം ഒരുക്കിയത് ജസ്റ്റിന്‍ വര്‍ഗീസാണ്.വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന. ഡി.ഒ.പി രണ്‍ദീവെ ആര്‍ട് ഗോകുല്‍ ദാസ്, എഡിറ്റിംഗ് കിരണ്‍ ദാസ്, കോസ്റ്റ്യൂം മസ്ഹര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് നിതിന്‍ ലൂക്കോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മനമ്പൂര്‍, വിഷ്വല്‍ എഫക്ട് എഗ് വൈറ്റ് വി.എഫ്.എക്‌സ്, ടൈറ്റില്‍ എല്‍വിന്‍ ചാര്‍ളി, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖര്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in