ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ കൊറിയന്‍ പോപ്പ് ഗാനം, ഓ മൈ ഡാര്‍ലിംഗ് റിലീസ് 24ന്

ഷാന്‍ റഹ്‌മാന്റെ സംഗീതത്തില്‍ കൊറിയന്‍ പോപ്പ് ഗാനം, ഓ മൈ ഡാര്‍ലിംഗ് റിലീസ് 24ന്

അനിഖ സുരേന്ദ്രന്‍ ആദ്യമായി നായികയാകുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. ചിത്രത്തിന്റെ ടീസറിലും ട്രെയിലറിലുമെല്ലാം കൊറിയന്‍ റഫറന്‍സുകളുണ്ടായിരുന്നു. അനിഖയുടെ കഥാപാത്രം കൊറിയന്‍ സോജു കുടിക്കുന്നതും കെ ഡ്രാമകള്‍ പറയുന്നതുമെല്ലാം അതിന്റെ സൂചനകളായിരുന്നു. ചിത്രത്തിന് വേണ്ടി കൊറിയന്‍ ഗാനവും അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.

ഷാന്‍ റഹ്‌മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ലിന്‍ഡ ക്യുറോയാണ്. K pop Contest India എന്നറിയപ്പെടുന്ന Kpop വേള്‍ഡ് ഫെസ്റ്റിവല്‍ ഇന്ത്യ 2022 വിജയികളായ 'മിക്സ്ഡപ്പ്' ആണ് 'ഡാര്‍ലിംഗ്' എന്ന ഗാനത്തിന് അനിഖയ്ക്കൊപ്പം നൃത്തം ചെയ്തിരിക്കുന്നത്. മിക്സഡപ്പ് തന്നെയാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നതും. ഗ്രൂപ്പിലെ പ്രമുഖ താരങ്ങളായ ക്രിസ്, ഡയാന, സോയ, നാബി എന്നിവരാണ് ഗാനരംഗത്തില്‍ അനിഖയ്ക്കൊപ്പം എത്തിയത്.

ഫെബ്രുവരി 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗത സംവിധായകന്‍ ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന 'ഓ മൈ ഡാര്‍ലിംഗ്' എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്.

മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം ബാവ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.

ചീഫ് അസോസിയേറ്റ്- അജിത് വേലായുധന്‍, മ്യൂസിക്- ഷാന്‍ റഹ്‌മാന്‍, ക്യാമറ- അന്‍സാര്‍ ഷാ, എഡിറ്റര്‍- ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, ആര്‍ട്ട്- അനീഷ് ഗോപാല്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനോദ് എസ്, ഫിനാന്‍ഷ്യല്‍ കണ്ട്രോളര്‍- പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികള്‍- ബി. ഹരിനാരായണന്‍, ലിന്‍ഡ ക്വറോ, വിനായക് ശശികുമാര്‍, പി.ആര്‍.ഒ- ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌സ്- പോപ്‌കോണ്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ്- ബിജിത് ധര്‍മ്മടം, എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍

Related Stories

No stories found.
logo
The Cue
www.thecue.in