'നേര് സസ്പെൻസുകൾ ഇല്ലാത്ത കോർട്ട് റൂം ഡ്രാമ' ; യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉണ്ടായിട്ടുണ്ടെന്ന് ജീത്തു ജോസഫ്

'നേര് സസ്പെൻസുകൾ ഇല്ലാത്ത കോർട്ട് റൂം ഡ്രാമ' ; യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉണ്ടായിട്ടുണ്ടെന്ന് ജീത്തു ജോസഫ്

'ദൃശ്യം 2', '12th മാൻ', 'റാം' എന്നീ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'നേര്'. ചിത്രം ഒരു ത്രില്ലറല്ലെന്നും ഒരു സസ്‌പെൻസും ഇല്ലാത്ത ഒരു കോർട്ട് റൂം ഡ്രാമയാണ് നേരെന്നും സംവിധായകൻ ജീത്തു ജോസഫ്. ഒരു കേസ് കോടതിയിൽ ചെല്ലുമ്പോൾ അവിടെ എന്തൊക്കെ സംഭവിക്കുന്നു ഏതൊക്കെ രീതിയിൽ മാനിപുലേഷൻസ് നടക്കാം എന്നൊക്കെ ചർച്ച ചെയ്യുന്ന ഒരു ഇമോഷണൽ ഡ്രാമയാണ് സിനിമ. സ്ക്രിപ്റ്റ് പൂർത്തിയായപ്പോൾ റാം കഴിഞ്ഞിട്ട് ചെയ്യാമെന്നായിരുന്നു കരുതിയിരുന്നത്. പല കാരണങ്ങൾ കൊണ്ട് റാം നീണ്ടുപോയപ്പോൾ ഒരു ഗ്യാപ്പ് വന്നു, താനും കൂമൻ കഴിഞ്ഞ് മറ്റു സിനിമകളൊന്നും ചെയ്തില്ല. ആ സമയത്ത് ആന്റണി സ്ക്രിപ്റ്റ് കഴിഞ്ഞതല്ലേ എങ്കിൽ ഇത് തുടങ്ങാം എന്ന് പറഞ്ഞപ്പോൾ നേര് ആരംഭിച്ചതാണെന്ന് ജീത്തു ജോസഫ് റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. യഥാർത്ഥ ജീവിതത്തിൽ അവിടവിടെ കണ്ടിട്ടുള്ള പലതും നേരിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതൊരു റിയൽ സ്റ്റോറി എന്ന് പറയാൻ പറ്റില്ല പക്ഷെ ചുറ്റിനും നടന്നിട്ടുള്ള സംഭവങ്ങളിൽ നിന്നും പ്രചോദനം ഉണ്ടായിട്ടുണ്ടെന്നും ജീത്തു ജോസഫ് പറഞ്ഞു. ഏകദേശം രണ്ടു വർഷം ആയി ശാന്തിയുമായി ഇതിന്റെ ചർച്ചകൾ തുടങ്ങിയിട്ട്. പലപ്പോഴും ശാന്തി കേസിനായി കോടതിയിലേക്ക് പോകുമ്പോൾ കാറിൽ ഇരുന്നായിരുന്നു നേരിന്റെ ചർച്ചകൾ നടത്തിയിരുന്നതെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

പ്രിയാമണി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നാല് വർഷങ്ങൾക്ക് ശേഷമാണ് പ്രിയാമണി മലയാളത്തിൽ തിരിച്ചെത്തുന്നത്. ​ഗ്രാൻഡ് മാസ്റ്ററിന് ശേഷം മോഹൻലാലും പ്രിയാമണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സീക്കിങ് ജസ്റ്റിസ് എന്ന സിനിമയുടെ ടാഗ്‌ലൈൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ 33 മത് നിർമാണ ചിത്രംകൂടിയാണിത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം വിഷ്ണു ശ്യാം ആണ്. വി എസ് വിനായക് എഡിറ്റിംഗ് നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശാന്തി ആന്റണി. ലിറിക്‌സ് : വിനായക് ശശികുമാർ ആർട്ട് : ബോബൻ കോസ്റ്യൂം ഡിസൈനർ : ലിന്റാ ജീത്തു ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : സുധീഷ് രാമചന്ദ്രൻ.

Related Stories

No stories found.
logo
The Cue
www.thecue.in