‘കേസും കോടതിയും’ കഴിഞ്ഞു, നയന്‍താരയുടെ കൊലൈയുതിര്‍ കാലം വെള്ളിയാഴ്ച

‘കേസും കോടതിയും’ കഴിഞ്ഞു, നയന്‍താരയുടെ കൊലൈയുതിര്‍ കാലം വെള്ളിയാഴ്ച

Published on

സൂപ്പര്‍താരം നയന്‍താരയുടെ കൊലയുതിര്‍കാലം വെള്ളിയാഴ്ച എത്തുന്നു. അറം, മായ,കോലമാവു കോകില എന്നീ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് നയന്‍സ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രവുമാണ് കൊലൈയുതിര്‍ കാലം. പേരു പോലെ തന്നെ ക്രൈം ത്രില്ലറാണ് ചിത്രം. കമലഹാസന്‍ -മോഹന്‍ലാല്‍ ചിത്രമായ 'ഉന്നൈ പോല്‍ ഒരുവന്‍', അജിത്തിന്റെ ബില്ലാ 2 'എന്നീ സിനിമകളുടെ സംവിധായകന്‍ ചക്രി ടോലെട്ടിയാണ് കൊലൈയുതിര്‍ കാലം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.

‘കേസും കോടതിയും’ കഴിഞ്ഞു, നയന്‍താരയുടെ കൊലൈയുതിര്‍ കാലം വെള്ളിയാഴ്ച
മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം എംടി ആലോചിച്ചിരുന്നു: സിബി മലയില്‍

ഈ സിനിമയെക്കുറിച്ചുള്ള ആശയം ഉണ്ടായപ്പോള്‍ തന്നെ നായികയായി മനസ്സില്‍ തെളിഞ്ഞത് നയന്‍താരയാണ്. ആ സമയത്ത് അവര്‍ 'അറ'ത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കയായിരുന്നു. നായികയ്ക്ക് റിസ്‌ക്കിയായ ആക്ഷന്‍ രംഗങ്ങളും സാഹസിക രംഗങ്ങളും ഒട്ടനവധി ഉണ്ട്. അതു കൊണ്ട് നയന്‍താര അല്ലാതെ മറ്റൊരു ചോയ്സ് ഇല്ലായിരുന്നു. അവര്‍ക്ക് വേണ്ടി കാത്തിരുന്നു. അതിനു ഫലവും കിട്ടി സംവിധായകന്‍ ചക്രി ടോലെട്ടി പറഞ്ഞു.

‘കേസും കോടതിയും’ കഴിഞ്ഞു, നയന്‍താരയുടെ കൊലൈയുതിര്‍ കാലം വെള്ളിയാഴ്ച
വിനീത് ശ്രീനിവാസന്‍ അഭിമുഖം: ഗീരീഷിന് സ്‌ക്രിപ്ട് ബൈ ഹാര്‍ട്ടായിരുന്നു, സിനിമ ചെയ്യാനുള്ള ഒരു കാരണം ജോമോന്‍

ഹൊറര്‍ ട്രാക്കിലുള്ള ത്രില്ലറുമാണ് കൊലൈയുതിര്‍ കാലം.ഭൂമികാ ചൗള, രോഹിണി, പ്രതാപ് പോത്തന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. അസീം മിശ്രയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അച്ചു രാജാമണിയാണ് സംഗീത സംവിധായകന്‍. മൂന്നു മാസമായി കോടതി വ്യവഹാരം, സ്റ്റേ എന്നിങ്ങനെ പല പല കാരണങ്ങളാല്‍ റിലീസ് മുടങ്ങിയിരിക്കുകയായിരുന്നു. ആഗസ്റ്റ് 2 ന് ിയാറാ ഫിലിം കമ്പനിയാണ് കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് മരണങ്ങളുടെ സീസണ്‍ എന്നാണ് സിനിമയുടെ തലക്കെട്ടിന്റെ മലയാളം. ഹഷ് എന്ന അമേരിക്കന്‍ ത്രില്ലറിന്റെ റീമേക്കാണ് സിനിമയെന്നറിയുന്നു. ഈ സിനിമയുടെ ലോഞ്ച് ചടങ്ങിലാണ് നടന്‍ രാധാരവി നയന്‍താരക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശനം നടത്തിയിരുന്നത്. ഇത് വലിയ വിവാദമായിരുന്നു. സുജാതാ രംഗരാജന്റെ നോവലിന്റെ തലക്കെട്ട് ഉപയോഗിച്ചതിനാണ് സിനിമ കോടതി കയറിയത്.

logo
The Cue
www.thecue.in