മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'തുടരും' ഒടിടി വിൽപ്പന കഴിഞ്ഞു; ചിത്രത്തിന്റ റിലീസ് മെയ് മാസത്തിലേ സാധ്യമാവുകയുള്ളൂവെന്ന് ജി സുരേഷ് കുമാർ

മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'തുടരും' ഒടിടി വിൽപ്പന കഴിഞ്ഞു; ചിത്രത്തിന്റ റിലീസ് മെയ് മാസത്തിലേ സാധ്യമാവുകയുള്ളൂവെന്ന് ജി സുരേഷ് കുമാർ
Published on

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടരും'. ചിത്രം റിലീസ് വൈകുന്നത് ഒടിടി വിൽപ്പന നടക്കാത്തതുകൊണ്ടാണ് എന്ന് മുമ്പ് അഭ്യൂഹങ്ങൾ വന്നിരുന്നു എന്നാൽ ചിത്രത്തിന്റെ ഒടിടി വിൽപ്പന നടന്നു കഴിഞ്ഞു എന്നും ജി സുരേഷ് കുമാർ പറയുന്നു. ചിത്രം വാങ്ങിയ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം മെയ് മാസത്തേക്കാണ് ചിത്രം റിലീസിന് ചാർട്ട് ചെയ്തിരിക്കുന്നതെന്നും അതിനാലാണ് സിനിമയുടെ റിലീസ് വൈകുന്നതെന്നും ജി സുരേഷ് കുമാർ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു

മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'തുടരും' ഒടിടി വിൽപ്പന കഴിഞ്ഞു; ചിത്രത്തിന്റ റിലീസ് മെയ് മാസത്തിലേ സാധ്യമാവുകയുള്ളൂവെന്ന് ജി സുരേഷ് കുമാർ
പ്രമുഖ താരത്തിന്റെ സഹായിക്ക് പ്രതിഫലം ലക്ഷങ്ങൾ, അതുപോലും ആ താരത്തിന് തിയറ്ററിൽ നിന്ന് തിരിച്ചു പിടിക്കാൻ സാധിക്കുന്നില്ല: സുരേഷ് കുമാർ

ജി സുരേഷ് കുമാർ പറഞ്ഞത്:

'തുടരും' എന്ന സിനിമ ഒടിടി വാങ്ങിയിട്ടുണ്ട്. പക്ഷേ അവർ ചാർ‌ട്ട് ചെയ്തു വച്ചിരിക്കുന്നത് പ്രകാരം മെയ്യ് മാസമേ അത് റിലീസ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇപ്പോഴേ അത് റിലീസ് ചെയ്താൽ ഒടിടിയിലേക്ക് എത്തുമ്പോഴേക്കും അതിന്റെ പുതുമ പോകുമല്ലോ? അത് അങ്ങനെ മാത്രമേ അവർക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. പക്ഷേ അതുകൊണ്ട് ഒരു പ്രൊഡ്യൂസർക്ക് ഉണ്ടാകുന്ന പലിശ നഷ്ടം എത്രയാണെന്ന് ആലോചിച്ചു നോക്കൂ. മൂന്ന് മാസം എന്നു പറയുമ്പോൾ ഒരു മാസം തന്നെ ലക്ഷക്കണക്കിന് രൂപയാണ് പലിശ വരുന്നത്.

ദേശിയ പുരസ്‌കാരം നേടിയ 'സൗദി വെള്ളക്ക' എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടരും'. മോഹൻലാലും ശോഭനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും സ്‌ക്രീനിൽ ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് തുടരും. ചിത്രം ഒരു സത്യൻ അന്തിക്കാട് വൈബ് സിനിമയായിരിക്കും എന്നാണ് തരുൺ മൂർത്തി മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

തരുൺ മൂർത്തി പറഞ്ഞത്:

ഫീൽ​ഗുഡ് എന്നതിനെക്കാൾ ഒ​രാളുടെ ജീവിതമാണ് 'തുടരും' എന്ന സിനിമ. ലാൽ സാറിന്റെയും ശോഭന മാമിന്റെയും കഥാപാത്രങ്ങളുടെ ജീവിത യാത്രയാണ് ഇത്. അതിൽ ക്ലാസ്സ് മാസ്സ് എന്നു വേർതിരിക്കാനായി ഒന്നുമില്ല. എനിക്ക് അങ്ങനെ ഡിസൈൻ ചെയ്ത് അവതരിപ്പിക്കാനും അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ചെറുപ്പം മുതൽക്കേ തന്നെ ഞാൻ സിനിമകളിൽ കാണുന്നൊരു ലാലേട്ടനുണ്ട്. അദ്ദേഹത്തിന്റെ കുസൃതികൾ നമുക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ വൈകാരിത, പരാധീനതകൾ, ഇവയൊക്കെ നമുക്ക് ഇഷ്ടമാണ്. ഈ സിനിമയുടെ 80 ശതമാനത്തോളം ഇതെല്ലാമാണ്. ഇതിലൂടെയാണ് ഈ സിനിമ സഞ്ചരിക്കുന്നതും. മുണ്ട് മടക്കി കുത്തി മീശ പിരിച്ച് ഇടിക്കുന്നതാണ് മാസ് എന്ന വിശ്വാസം എനിക്കില്ല. ഒരാളുടെ യാത്രയിൽ അയാൾക്ക് ചെയ്യാൻ സാധിക്കുന്നത്, അയാൾ ചെയ്യുന്ന കാര്യങ്ങക്കൊക്കെ മാസ് എന്നു വിളിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെയായിരിക്കും. ഇതിനെല്ലാമുപരി ഒരു മോഹൻലാൽ ട്രിബ്യൂട്ട് എന്നു പറയാം. എപ്പോഴോക്കെയോ നമ്മളിൽ നിന്ന് മാറി മറ്റൊരു സ്റ്റാർഡത്തിൽ ആഘോഷിച്ചൊരു മനുഷ്യനെ കുറച്ചു കൂടി ​ഗ്രൗണ്ടഡായിട്ട് കാണിക്കാൻ പറ്റുന്നു എന്നുള്ളതാണ് ഞങ്ങളുടെ എക്സൈറ്റ്മെന്റ്. ഫസ്റ്റ് ഹാഫ് ഫീൽ ​ഗുഡായിരിക്കുമെന്നും സെക്കന്റ് ഹാഫ് വെറെലെവൽ ആയിരിക്കുമെന്നും ഒന്നും പറയാനേ പറ്റില്ല. ഞങ്ങൾ ഈ സിനിമയെ മാർക്കറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നതും ഈ സിനിമയെ കാണാൻ ഉദ്ദേശിക്കുന്നതും ഒരു സാധാരണ മോഹൻലാൽ സിനിമ അല്ലെങ്കിൽ മോഹൻലാൽ ശോഭന മാം ഒന്നിക്കുന്ന ഒരു സത്യൻ അന്തിക്കാട് വൈബിലുള്ള സിനിമ എന്നാണ്. കുടുംബത്തിനൊപ്പവും അച്ഛനും അമ്മയ്ക്കും അമ്മുമ്മയ്ക്കും എല്ലാവർക്കുമൊപ്പവും ഒരുമിച്ചിരുന്ന് ഒരു ഫാമിലി ആയി നല്ലൊരു മോഹൻലാൽ ശോഭന പടം കണ്ട് തിരിച്ചു പോരാം എന്നു പറയുന്നൊരു വ്യഖ്യാനമാണ് ഞാൻ വ്യക്തിപരമായി ഈ സിനിമയ്ക്ക് കൊടുക്കാൻ ആ​ഗ്രഹിക്കുന്നത്. അതിനപ്പുറത്തേക്ക് ഇത് ദൃശ്യം പോലെ സെക്കന്റ് ഹാഫ് കംപ്ലീറ്റ്ലി ത്രില്ലർ ആകുമെന്നോ അല്ലെങ്കിൽ സെക്കന്റ് ഹാഫ് മാസ് ആണെന്നോ തുടങ്ങി അങ്ങനെ ഒരു എലമെന്റും നമ്മൾ വർക്ക് ചെയ്തിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in