മോഹൻലാലിനൊപ്പം തരുൺ മൂർത്തിയും എം രഞ്ജിത്തും; എൽ 360 ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും

മോഹൻലാലിനൊപ്പം തരുൺ മൂർത്തിയും എം രഞ്ജിത്തും; എൽ 360 ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും

ഓപ്പറേഷൻ ജാവ,സൗദി വെള്ളയ്ക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായകുന്ന ചിത്രം ഏപിലിൽ ചിത്രീകരണം ആരംഭിക്കും. എൽ 360 എന്നാണ് ചിത്രത്തിന് താൽകാലികമായി നൽകിയിരിക്കുന്ന പേര്. പ്രശസ്ത ഫോട്ടോഗ്രാഫർ കെ.ആർ സുനിലിനൊപ്പം തരുൺ മൂർത്തിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമിക്കുന്ന ചിത്രം മോഹൻലാലിന്റെ 360-ാമത്തെ ചിത്രമാണ്.

മോഹൻലാലിന്റെ പോസ്റ്റ്

എൻ്റെ 360-ാം ചിത്രത്തിനായി തരുൺ മൂർത്തിക്കും എം രഞ്ജിത്തിനും ഒപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ കെ ആർ സുനിലും സംവിധായകനും ചേർന്നാണ്.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് പ്രൊജക്ട് നിർമ്മിക്കുന്നത്. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി. സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും.

എമ്പുരാന്റെ ഹിമാചൽ, യു.എസ്, യു.കെ ഷെഡ്യൂൾ പൂർത്തിയാക്കിയാണ് മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. മോഹൻലാൽ സംവിധാനം ചെയ്ത ബറോസ്, ജീത്തു ജോസഫ് ചിത്രം റാം എന്നിവയാണ് മോഹൻലാലിന്റെ അടുത്തതായി തിയറ്ററിലെത്തുന്ന റിലീസുകൾ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രവും മോഹൻലാൽ എമ്പുരാന് മുമ്പ് പൂർത്തിയാക്കും. യുകെയിൽ വച്ച് ചിത്രീകരിച്ച ഒരു സംഘട്ടന രംഗത്തിൽ ചിത്രത്തിലെ ഒരു വനിതാ താരത്തിന് പരിക്കേറ്റതും അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥ മാറ്റങ്ങളുമാണ് റാം വെെകാൻ കാരണമെന്ന് മുമ്പ് ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in