ജോർജ്കുട്ടിയാവാനുള്ള തയ്യാറെടുപ്പ് ; മോഹൻലാൽ വർക്കൗട്ട് വീഡിയോ

ജോർജ്കുട്ടിയാവാനുള്ള തയ്യാറെടുപ്പ് ; മോഹൻലാൽ വർക്കൗട്ട് വീഡിയോ

ദൃശ്യം 2 സിനിമയ്ക്ക് വേണ്ടിയുള്ള മോഹൻലാലിന്റെ ട്രാൻസ്ഫോർമേഷൻ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഫിറ്റ്‌നെസ് ട്രെയിനർ ഡോ. ജെയ്സന്റെ നേതൃത്വത്തിലായിരുന്നു മോഹൻലാലിന്റെ മേക്കോവർ. ജെയ്സൻ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചതും.

കഴിഞ്ഞ വർഷം സെപ്റ്റംബർ 25നാണ് മോഹൻലാൽ ദൃശ്യം 2 സെറ്റിൽ ജോയിൻ ചെയ്യുന്നത്. ചെന്നൈയിൽ ദീർഘനാളത്തെ അവധിയാഘോഷത്തിനു ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു ദൃശ്യം 2. ആ സമയത്ത് ശരീരഭാരവും വർധിച്ചിരുന്നു. സിനിമയിലേക്ക് ജോയിൻ ചെയ്യുന്നതിന് മുന്നോടിയായാണ് ജെയ്സന്റെ സഹായത്തോടെ കൃത്യമായ വർക്കൗട്ടിലൂടെ അദ്ദേഹം മാറ്റിയത്.

Related Stories

No stories found.
logo
The Cue
www.thecue.in