ലിജോ പെല്ലിശേരിയുടെ നായകനായ് മോഹന്‍ലാല്‍, ചിത്രീകരണം 2023 ജനുവരിയില്‍

mohanlal lijo pellissery movie
mohanlal lijo pellissery movie

ലിജോ പെല്ലിശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രം. മോഹന്‍ലാലും, ലിജോ പെല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന രീതിയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ നിറഞ്ഞിരുന്നു. അടുത്ത പ്രൊജക്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച പ്രതിഭകളിലൊരാളായ ലിജോ ജോസ് പെല്ലിശേരിക്കൊപ്പമാണന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

mohanlal lijo pellissery movie
mohanlal lijo pellissery movie

മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന സിനിമയുമാണ് . ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍ ഒപ്പം സെഞ്ച്വറി, മാക്‌സ് ലാബ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മ്മാണം ആണ് നിര്‍മ്മാണം. നേരത്തെ മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു ചിത്രമായിരുന്നു ഷിബു ബേബി ജോണ്‍ പ്രഖ്യാപിച്ചിരുന്നത്.

സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും ലിജോ ജോസ് പെല്ലിശേരി. മോഹന്‍ലാലിന്റെ വീട്ടില്‍ ലിജോ പെല്ലിശേരി സന്ദര്‍ശിച്ച ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങള്‍ വന്നിരുന്നു.

mohanlal lijo pellissery movie
mohanlal lijo pellissery movie
പ്രതിഭയും പ്രതിഭാസവും ഒന്നിക്കുന്നു. മലയാളത്തിന്റെ അഭിമാനമായ The Complete Actor മോഹൻലാലും മലയാളത്തിലെ അതുല്യ പ്രതിഭ ലിജോ ജോസ് പല്ലിശ്ശേരിയുമായി കൈകോർത്ത് ഞങ്ങളുടെ ആദ്യ സിനിമാ സംരംഭം പ്രേക്ഷകരിലേക്ക് എത്തുകയാണ്. സന്തോഷവും അഭിമാനവും നിറഞ്ഞ ഈ യാത്രയിൽ ജോൺ ആൻഡ് മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരുമുണ്ട്. നിങ്ങളെപോലെ തന്നെ ഞങ്ങളും ആവേശഭരിതരാണ്. വെള്ളിത്തിരയില്‍ അത്ഭുതം വിരിയുന്ന ആ അസുലഭനിമിഷത്തിനായി ഞങ്ങളും കാത്തിരിക്കുന്നു.
ഷിബു ബേബി ജോണ്‍

Related Stories

No stories found.
logo
The Cue
www.thecue.in