ഇത് ഫോട്ടോഷോപ്പല്ല; മോഹൻലാലിന്റെ രണ്ട് തലയ്ക്ക് പിന്നിലെ മാജിക്കിനെക്കുറിച്ച് സന്തോഷ് ശിവൻ

ഇത് ഫോട്ടോഷോപ്പല്ല; മോഹൻലാലിന്റെ രണ്ട് തലയ്ക്ക് പിന്നിലെ മാജിക്കിനെക്കുറിച്ച് സന്തോഷ് ശിവൻ

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകളെല്ലാം ആരംഭിച്ചിട്ടുണ്ട്. സിനിമയുടെ ചർച്ചകൾക്കിടയിൽ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ പകർത്തിയ മോഹൻലാലിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. രണ്ട് തലകൾ ഉള്ള മോഹൻലാലിനെയാണ് ചിത്രത്തിൽ കാണുന്നത്. ഇത് ഫോട്ടോഷോപ്പല്ലന്നും, ഐഫോൺ 12 പ്രോയുടെ പനോരമ മോഡിൽ എടുത്ത ചിത്രമാണെന്നുമാണ് രാജ്യത്തെ തന്നെ മികവുറ്റ സിനിമാട്ടോഗ്രാഫറായ സന്തോഷ് ശിവന്റെ വിശദീകരണം.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോ പുന്നൂസിന്റെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ബറോസ് ഒരുക്കുന്നത് .'ബറോസ്സ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോ എന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘ബറോസ്സ’ എന്ന സിനിമ ഉള്ളിൽ പിറന്നത്, എന്നാണ് തന്റെ ആദ്യസംവിധാന സംരഭത്തെക്കുറിച്ച് മോഹൻലാൽ ബ്ലോഗിൽ കുറിച്ചത്.

മോഹൻലാലാണ് സിനിമയിൽ പ്രധാന കഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in