ഡയറക്ടേഴ്സ് യൂണിയനിലെ പുതുമുഖം, മോഹൻലാലിന് അം​ഗത്വം നൽകി സ്വീകരിച്ച് ഫെഫ്ക

ഡയറക്ടേഴ്സ് യൂണിയനിലെ പുതുമുഖം, മോഹൻലാലിന് അം​ഗത്വം നൽകി സ്വീകരിച്ച് ഫെഫ്ക

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ അം​ഗമായി നടൻ മോഹൻലാൽ. മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതി പ്രവർത്തകരുടെ സംഘടനയാണ് ഫെഫ്ക. ഇന്ന് രാവിലെ കടവന്ത്ര- രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫെഫ്കയുടെ ചലച്ചിത്ര തൊഴിലാളി സംഗമ വേദിയില്‍ വച്ചാണ് സംവിധായകരായ ബി.ഉണ്ണികൃഷ്ണനും സിബി മലയിലും ചേര്‍ന്ന് മോഹന്‍ലാലിനെ സംഘടനയിൽ അം​ഗത്വം നൽകി സ്വീകരിച്ചത്.

ഊഷ്മളമായ സ്വീകരണത്തിനും സ്വാഗതത്തിനും ഫെഫ്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഈ അവിശ്വസനീയമായ കുടുംബത്തിന്റെ ഭാഗമാകാൻ സാധിച്ചത് ബഹുമതിയായി കാണുന്നു എന്നാണ് ഫെഫ്കയുടെ അം​ഗത്വത്തിന്റെ ഭാ​ഗമായ ഐഡി കാർഡ് പങ്കുവച്ചു കൊണ്ട് നടൻ മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ബറോസ് - ഗാർഡിയൻ ഓഫ് ട്രെഷേഴ്സ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രവും മോഹന്‍ലാല്‍ തന്നെയാണ്. വാസ്‌കോഡി ഗാമയുടെ നിധിസൂക്ഷിപ്പുകാരനായ 400 കൊല്ലം പഴക്കമുള്ളൊരു ഭൂതമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് എന്ന നിലയിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ബറോസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. 3D യിൽ പുറത്തിറങ്ങുന്ന ചിത്രം ഒരു ഫാന്റസി പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in