പ്രിയദർശനൊപ്പമുള്ള സ്പോർട്സ് സിനിമയ്ക്കുള്ള തയ്യാറെടുപ്പോ?മോഹൻലാലിനോട് ആരാധകർ

പ്രിയദർശനൊപ്പമുള്ള സ്പോർട്സ് സിനിമയ്ക്കുള്ള തയ്യാറെടുപ്പോ?മോഹൻലാലിനോട് ആരാധകർ
Published on

സിനിമകൾക്കപ്പുറം മോഹൻലാലിന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരത്തിന്റെ പരിശീലന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രിയദർശനൊപ്പമുള്ള സ്പോർട്സ് സിനിമയ്ക്കുള്ള തയ്യാറെടുപ്പാണോ എന്നാണ് മോഹൻലാലിന്റെ ഫോട്ടോയെക്കുറിച്ച് ആരാധകരുടെ ചോദ്യം. മോഹന്‍ലാലിനെ നായകനാക്കി സ്‌പോര്‍ട്‌സ് ഡ്രാമാ സ്വഭാവമുള്ള സിനിമ ചെയ്യുന്ന കാര്യം പ്രിയദര്‍ശന്‍ ദ ക്യു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസ് എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഈ പ്രൊജക്ട്. പ്രിയദര്‍ശന്‍ തന്നെയാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നതും.

ഫോര്‍ട്ട് കൊച്ചിയിലും എറണാകുളത്തുമായി ബറോസ് ചിത്രീകരണം പുരോഗമിക്കുകയാണ്. പൃഥ്വിരാജ് സുകുമാരന്‍ സിനിമയില്‍ ജോയിന്‍ ചെയ്തു. ജിജോ പുന്നൂസ് ആണ് ടെക്‌നിക്കല്‍ ഡയറക്ടര്‍. ജിജോയുടെതാണ് തിരക്കഥയും.

പ്രിയദർശനൊപ്പമുള്ള സ്പോർട്സ് സിനിമയ്ക്കുള്ള തയ്യാറെടുപ്പോ?മോഹൻലാലിനോട് ആരാധകർ
ബറോസിന് ശേഷം പ്രിയദര്‍ശനൊപ്പം മോഹന്‍ലാല്‍, സ്‌പോര്‍ട്‌സ് ഡ്രാമ

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

മോഹന്‍ലാല്‍ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത് . ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ.

Related Stories

No stories found.
logo
The Cue
www.thecue.in