‘ലഭ്യമാകുന്ന മുറക്ക് ഇനിയും നല്‍കാം’, പൊലീസിന് കൊവിഡ് കിറ്റുകള്‍ സമ്മാനിച്ച് മോഹന്‍ലാല്‍

‘ലഭ്യമാകുന്ന മുറക്ക് ഇനിയും നല്‍കാം’, പൊലീസിന് കൊവിഡ് കിറ്റുകള്‍ സമ്മാനിച്ച് മോഹന്‍ലാല്‍

‘ലഭ്യമാകുന്ന മുറക്ക് ഇനിയും നല്‍കാം’, പൊലീസിന് കൊവിഡ് കിറ്റുകള്‍ സമ്മാനിച്ച് മോഹന്‍ലാല്‍
Published on

കോവിഡ് പ്രവർത്തനങ്ങളിൽ സന്നദ്ധ സേവനമനുഷ്ടിക്കുന്ന സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് പിന്തുണയുമായി മോഹൻലാലും. മോഹന്‍ലാലിന്റെ നേതൃത്ത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് പുനരുപയോഗിക്കാവുന്ന കോവിഡ് കിറ്റുകള്‍ കേരള പോലീസിന് കൈമാറിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് അവശ്യം വേണ്ട സുരക്ഷാ സാമഗ്രികളുടെ അഭാവം തിരിച്ചറിഞ്ഞാണ് സംഘടനയുടെ പ്രവർത്തനം.

ഫീല്‍ഡ് ഡ്യൂട്ടിയിലുളള പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഫെയ്സ്ഷീല്‍ഡ്, മാസ്ക്ക്, ഗ്ലൗസ്, റെയിന്‍കോട്ട് എന്നിവയുള്‍പ്പെടുന്ന 600 കിറ്റുകളാണ് നൽകിയത്. 2000 കിറ്റുകള്‍ വരും ദിവസങ്ങളില്‍ എത്തിച്ചുനൽകുമെന്ന് വിശ്വശാന്തി ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ മേജര്‍ രവി പറഞ്ഞു. ചടങ്ങിനിടെ മോഹന്‍ലാല്‍ ടെലഫോണ്‍ മുഖാന്തരം സംസ്ഥാനപോലീസ് മേധാവിയുമായി സംസാരിച്ചു. മേജര്‍ രവി, സജി സോമന്‍ എന്നിവർ ചേർന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കോവിഡ് കിറ്റുകള്‍ കൈമാറി. എ.ഡി.ജി.പിമാരായ ഡോ. ഷേക്ക് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം, ഐ.ജി.പി.വിജയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പോലീസ് ആസ്ഥാനത്തുവെച്ചായിരുന്നു പ്രതിരോധ ഉപകരണങ്ങള്‍ കൈമാറിയത്.

‘ലഭ്യമാകുന്ന മുറക്ക് ഇനിയും നല്‍കാം’, പൊലീസിന് കൊവിഡ് കിറ്റുകള്‍ സമ്മാനിച്ച് മോഹന്‍ലാല്‍
എന്നെ വാര്‍ത്തെടുക്കാന്‍ നിയോഗിച്ചവരുടെ സിനിമ: മോഹന്‍ലാല്‍ അഭിമുഖം

മുമ്പ് എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊറോണാ വാര്‍ഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടുകളെയും സംഘടന വിതരണം ചെയ്തിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയ്ക്കെത്തുന്ന രോഗികളെ പരിചരിക്കുന്നതിനായാണ് റോബോട്ടുകളെ എത്തിച്ചുനൽകിയത്. രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവർത്തകർ സമ്പർക്കത്തിലൂടെ രോഗബാധിതരാവുന്നത് തടയുക എന്നതായിരുന്നു ലക്ഷ്യം.

logo
The Cue
www.thecue.in