കോവിഡ് വാക്‌സിൻ സ്വീകരിച്ച് മോഹൻലാല്‍; വാക്സിൻ എടുക്കേണ്ടത് നമുക്കും സമൂഹത്തിനും വേണ്ടിയെന്ന് താരം

കോവിഡ് വാക്‌സിൻ സ്വീകരിച്ച് മോഹൻലാല്‍; വാക്സിൻ എടുക്കേണ്ടത് നമുക്കും സമൂഹത്തിനും വേണ്ടിയെന്ന് താരം

നടൻ മോഹൻലാൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ചാണ് വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. രണ്ടാംഘട്ട വാക്‌സിനേഷന്റെ ഭാഗമായാണ് മോഹൻലാൽ വാക്‌സിൻ സ്വീകരിച്ചത്.

കോവിഡ് വാക്സിൻ എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സർക്കാർ നിർദ്ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്സിനേഷനിൽ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമാണ് കുത്തിവെപ്പ് നടക്കുന്നത്. മാർച്ച് ഒന്നിനാണ് രാജ്യത്തെ രണ്ടാം ഘട്ട വാക്‌സിനേഷൻ ആരംഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in