ആഘോഷം കുട്ടികള്‍ക്കൊപ്പം ; കേക്ക് മുറിച്ചും സമ്മാനങ്ങള്‍ നല്‍കിയും മോഹന്‍ലാല്‍

ആഘോഷം കുട്ടികള്‍ക്കൊപ്പം ; കേക്ക് മുറിച്ചും സമ്മാനങ്ങള്‍ നല്‍കിയും മോഹന്‍ലാല്‍

പിറന്നാള്‍ ദിനം ഷെല്‍ട്ടര്‍ ഹോമിലെ കുട്ടികളുമൊത്ത് ആഘോഷിച്ച് നടന്‍ മോഹന്‍ലാല്‍. ഹം ഫൗണ്ടേഷന്‍സന്‍സിന്റെ കീഴിലുള്ള ഷെല്‍ട്ടര്‍ ഹോമില്‍ നിന്നുള്ള ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെയാണ് തന്നെ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്.

ഹം ഫൗണ്ടേഷന്‍സന്‍സിന്റെ ഈ പ്രൊജക്റ്റ് അണ്ടര്‍പ്രിവിലേജ്ഡ് ആയ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള പെണ്‍കുട്ടികളെ പരിപോഷിപ്പിക്കുകയും മികച്ച ഭാവിക്കായി അവരെ ശാക്തീകരിക്കുകയും ചെയ്യമെന്നും മോഹന്‍ലാല്‍ കുറിച്ചു. കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച മോഹന്‍ലാല്‍, കുഞ്ഞുങ്ങള്‍ക്ക് സമ്മാനപ്പൊതികളും കൈമാറി.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ആണ് മോഹന്‍ലാലിന്റെ പുറത്തിറങ്ങാനുള്ള ഒരു പ്രധാന ചിത്രം. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് പി എസ് റഫീക്കാണ്. ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്‌സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. പിറന്നനാളിനോടനുബന്ധിച്ചു ചിത്രത്തിന്റെ ഗ്ലിംസ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in