'മലയാളത്തിന് സ്വന്തം'; ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ

'മലയാളത്തിന് സ്വന്തം'; ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ
Published on

71ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ദാദാ സാഹേബ് ഫാൽക്കേ അവാർഡും വിതരണം ചെയ്തു. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന പുരസ്കാര ദാന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജേതാക്കൾ പുരസ്കാരം ഏറ്റുവാങ്ങി. ചലച്ചിത്ര രം​ഗത്തെ സമ​ഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ അം​ഗീകാരമായ ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങി.

‘പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘൻ മികച്ച സഹനടനുള്ള പുരസ്കാരവും ഉള്ളൊഴുക്കിലൂടെ ഉർവശി മികച്ച നടിയ്ക്കുള്ള പുരസ്കാരവും ഏറ്റുവാങ്ങി. ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്‌ത ഉള്ളൊഴുക്ക്‌ ആണ്‌ മികച്ച മലയാളചിത്രം. പൂക്കാലത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്ററായി. 2018 എന്ന ചിത്രത്തിലൂടെ മോഹൻദാസ്‌ മികച്ച പ്രൊഡക്ഷൻ ഡിസൈനറിനുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി.

Related Stories

No stories found.
logo
The Cue
www.thecue.in