തിരക്കുകൾക്കിടയിലും ജൈവ കൃഷി; മോഹൻലാലിനെ അഭിനന്ദിച്ച്  അഡ്വ വിഎസ് സുനിൽകുമാർ

തിരക്കുകൾക്കിടയിലും ജൈവ കൃഷി; മോഹൻലാലിനെ അഭിനന്ദിച്ച് അഡ്വ വിഎസ് സുനിൽകുമാർ

വീട്ടുവളപ്പിൽ ജൈവ കൃഷി ചെയ്ത നടൻ മോഹൻലാലിനെ അഭിനന്ദിച്ച് കൃഷി മന്ത്രി അഡ്വ വിഎസ് സുനിൽകുമാർ. സിനിമയുടെ വലിയ തിരക്കുകൾക്കിടയിലും ജൈവ കൃഷിയെ കൈവിടാതിരിക്കുന്ന മോഹൻലാൽ മലയാളികൾക്കു മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ കർഷകർക്കും മാതൃകയാണ്. നേരത്തെ സംസ്ഥാന കൃഷി വകുപ്പിന്റെ ജീവനി - നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്ന ജനകീയ പദ്ധതിയുടെ പ്രചരണാർത്ഥം ചിത്രീകരിച്ച പരസ്യചിത്രത്തിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മോഹൻലാൽ അഭിനയിച്ചിരുന്ന കാര്യം ഈയവസരത്തിൽ നന്ദിപൂർവ്വം ഓർക്കുകയാണെന്ന് വിഎസ് സുനിൽകുമാർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

തിരക്കുകൾക്കിടയിലും ജൈവ കൃഷി; മോഹൻലാലിനെ അഭിനന്ദിച്ച്  അഡ്വ വിഎസ് സുനിൽകുമാർ
കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ഇവിടെ നിന്നാണ് പച്ചക്കറികള്‍, ജൈവകൃഷി വീഡിയോയുമായി മോഹന്‍ലാല്‍

വിഎസ് സുനിൽകുമാറിന്റെ സോഷ്യൽ മീഡിയ കുറിപ്പ്

സ്വന്തം വീട്ടുവളപ്പിൽ ജൈവകൃഷി ചെയ്ത് മാതൃക സൃഷ്ടിക്കുന്ന മലയാളത്തിന്റെ മഹാനടൻ ശ്രീ. മോഹൻലാൽ, തന്റെ കാർഷിക പരീക്ഷണങ്ങൾ പൊതുസമൂഹത്തിന് മാതൃകയും പ്രചോദനവുമാകണം എന്ന ലക്ഷ്യത്തോടെ പങ്കുവെച്ച വീഡിയോ കാണാം.

സിനിമയുടെ വലിയ തിരക്കുകൾക്കിടയിലും ജൈവ കൃഷിയെ കൈവിടാതിരിക്കുന്ന പ്രിയപ്പെട്ട ശ്രീ.മോഹൻലാൽ മലയാളികൾക്കു മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ കർഷകർക്കും മാതൃകയാണ്. അഭ്രപാളികളിൽ നടനവിസ്മയം തീർക്കുന്ന ശ്രീ. മോഹൻലാൽ ഇപ്പോൾ സ്വന്തം പുരയിടത്തിൽ പച്ചക്കറികൾ കൃഷി ചെയ്യുന്നതിന്റെ തിരക്കിലാണ്. നേരത്തെ സംസ്ഥാന കൃഷി വകുപ്പിന്റെ ജീവനി - നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്ന ജനകീയ പദ്ധതിയുടെ പ്രചരണാർത്ഥം ചിത്രീകരിച്ച പരസ്യചിത്രത്തിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ

ശ്രീ. മോഹൻലാൽ അഭിനയിച്ചിരുന്ന കാര്യം ഈയവസരത്തിൽ നന്ദിപൂർവ്വം ഓർക്കുന്നു. ശ്രീ. മോഹൻലാലിനേപ്പോലെ, നമ്മുടെ പ്രിയപ്പെട്ട നിരവധി ചലചിത്ര താരങ്ങൾ സ്വന്തം വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്യുന്ന വിവരം അറിയാൻ കഴിഞ്ഞതിൽ കൃഷി വകുപ്പ് മന്ത്രി എന്ന നിലയിൽ വലിയ സന്തോഷവും സംതൃപ്തിയുമുണ്ട്. കോവിഡിന്റെ രണ്ടാം തരംഗം കൂടുതൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വീടുകളിൽ തന്നെ കഴിഞ്ഞുകൂടേണ്ടി വരുമ്പോൾ, മഹത്തായ ഈ മാതൃക എല്ലാവർക്കും കൃഷിയിലേക്ക് ഇറങ്ങാൻ പ്രചോദനമാകട്ടെ. പ്രത്യേകിച്ച്, കൃഷി ചെയ്യാൻ സ്ഥലമില്ല എന്ന് പറയുന്നവർക്ക് ഈ വീഡിയോ ശരിക്കും പ്രചോദനമാകും. കേരളത്തിന് ഒരു ജൈവകൃഷി മാതൃക സ്വന്തം പുരയിടത്തിലൂടെ കാണിച്ചു തന്നെ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ശ്രീ. മോഹൻലാലിന് അഭിവാദനങ്ങൾ.

Related Stories

No stories found.
logo
The Cue
www.thecue.in