'ഇത് മറവിയല്ല, നന്ദികേട്'; രാവണപ്രഭു’ റീ റിലീസ് പോസ്റ്ററിനെതിരെ മനു മഞ്ജിത്ത്

'ഇത് മറവിയല്ല, നന്ദികേട്'; രാവണപ്രഭു’ റീ റിലീസ് പോസ്റ്ററിനെതിരെ മനു മഞ്ജിത്ത്
Published on

‘രാവണപ്രഭു’ റീറിലിസ് പോസ്റ്ററുകളിൽ നിന്ന് ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതിനെതിരെ ഗാനരചയിതാവ് മനു മഞ്ജിത്ത്. ചിത്രത്തിലെ ഗാനങ്ങൾ രചിച്ച ഗിരീഷ് പുത്തഞ്ചേരിയെ പോസ്റ്ററുകളിൽ നിന്ന് ഒഴിവാക്കിയത് നന്ദികേടാണെന്ന് മനു മഞ്ജിത്ത്‌ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ഇപ്പോഴും തിയറ്ററിൽ കേൾക്കുന്ന ആ കടലിരമ്പം ഉറഞ്ഞാടുമ്പോൾ ഉരുവിടുന്നത് "കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്....", "മഴക്കാറ് മായം കാട്ടും രാവാണേ" എന്നും... ഉള്ളു വിങ്ങുന്നത് "തുടിയായ് ഞാനുണരുമ്പോൾ ഇടനെഞ്ചിൽ നീയെന്നും ഒരു രുദ്രതാളമായ് ചേർന്നിരുന്നു.." എന്നും... "വാർമൃദംഗാദി വാദ്യവൃന്ദങ്ങൾ വാനിലുയരു"മ്പോൾ അതിനൊത്ത് പ്രണയിച്ചുമാണ്. അതൊക്കെ സമ്മാനിച്ച പ്രതിഭാസം മരിച്ചു പോയെന്നേ ഉള്ളൂ. മറഞ്ഞു പോയിട്ടില്ല'. മനു മഞ്ജിത്തിന്റെ വാക്കുകൾ.

രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം 4K അറ്റ്മോസില്‍ എത്തിച്ചത് മാറ്റിനി നൗ ആണ്. മോഹന്‍ലാല്‍ ഇരട്ട വേഷങ്ങളിലെത്തിയ ചിത്രത്തില്‍ നെപ്പോളിയന്‍, സിദ്ദിഖ്, രതീഷ്, സായ്കുമാര്‍, ഇന്നസന്റ്, വസുന്ധരാ ദാസ്, രേവതി, ഭീമന്‍ രഘു, അഗസ്റ്റിന്‍, രാമു, മണിയന്‍പിള്ള രാജു തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്. സുരേഷ് പീറ്റേഴ്സിന്റേതാണ് സംഗീതം.

Related Stories

No stories found.
logo
The Cue
www.thecue.in