
താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലിന് എതിരെ ആരും നില്‍ക്കില്ലെന്ന് നടന്‍ മണിയന്‍പിള്ള രാജു. തെരഞ്ഞെടുപ്പില്‍ മണിയന്‍പിള്ള രാജു ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്നത് ചര്‍ച്ചയായിരുന്നു. വെസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനേന്‍ ആശാ ശരത്ത് എന്നിവര്‍ക്ക് എതിരെയാണ് മണിയന്‍പിള്ള രാജു മത്സരിക്കുന്നത്. ഈ വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കവെയാണ് മണിയന്‍പിള്ള രാജു മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത്.
അതേസമയം സംഘടനയില്‍ കൂടുതല്‍ സ്ത്രീ സാനിധ്യം ഉണ്ടാകുന്നതിനെ കുറിച്ചും മണിയന്‍പിള്ള രാജു സംസാരിച്ചു. അമ്മ എന്ന പേരെടുത്തല്‍ പോലും അതില്‍ സ്ത്രീ സാന്നിധ്യമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി എടുത്താലും കമ്മ്യൂണിസ്റ്റ് എടുത്താലും അതില്‍ സ്ത്രീ സാന്നിധ്യം കുറവാണ്. അമ്മയുടെ ഇപ്പോഴത്തെ ട്രെന്‍ഡ് നല്ലതാണ്. കൂടുതല്‍ സ്ത്രീ സാന്നിധ്യം ഉണ്ടാകട്ടെ എന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നാണ് താരം വ്യക്തമാക്കി.
മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍:
ഈ സംഘടന ഉണ്ടാക്കിയ ആളുകളില്‍ ഒരാളാണ് ഞാന്‍. എന്നാല്‍ നാള്‍ ഇന്നുവരെ ഒരു ഭാരവാഹിത്വവും ഏറ്റെടുത്തിട്ടില്ല. ഈ തവണ മത്സരിക്കാം എന്ന് കരുതി. ആ സമയം എന്നോട് ഒന്നും തന്നെ പറഞ്ഞിരുന്നില്ല. പിന്നീടാണ് ഇത്തവണ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുക്കുന്നു എന്ന് പറഞ്ഞത്. ജനറല്‍ ബോഡി ഈ കാര്യം തീരുമാനിച്ചിട്ടില്ല എന്ന് ഞാന്‍ അറിയിച്ചു. നമുക്ക് ആ സമയം പിന്മാറാന്‍ സാധിക്കാത്ത അവസ്ഥയായി. അമ്മയിലുള്ള അംഗങ്ങള്‍ക്ക് അറിയാം ആരൊക്കെ ഇതിന് വേണ്ടി ആത്മാര്‍ത്ഥമായി വര്‍ക്ക് ചെയ്യും എന്ന്. എന്തായാലും ഇലക്ഷന്‍ കഴിഞ്ഞാല്‍ എല്ലാവരും ഒന്നാണ്.
സ്ത്രീകള്‍ക്കായി മാറ്റിവെച്ച സീറ്റില്‍ എന്തുകൊണ്ട് മത്സരിക്കുന്നു എന്ന് ചോദിച്ചാല്‍ എന്തുകൊണ്ട് സെക്രട്ടറി സ്ഥാനം മാറ്റിവെച്ചില്ല. എന്നോട് ഇതൊന്നും പറഞ്ഞിരുന്നില്ല. ഇലക്ഷന്‍ വന്നാല്‍ നല്ലത് തന്നെയാണ്. മത്സരം ഉണ്ടാകട്ടെ, അത് ഒരു സ്പിരിറ്റ് അല്ലേ. എന്നാല്‍ ശ്വേതയോ ആശയോ ഉണ്ടെന്ന് അറിഞ്ഞിരുന്നു എങ്കില്‍ ഞാന്‍ മത്സരിക്കില്ലായിരുന്നു. ശ്വേതാ എന്റെ സിനിമയിലൂടെയാണ് വന്നത്. ഞങ്ങള്‍ എല്ലാവരും നല്ല സുഹൃത്തുക്കളാണ്. ആരും ഇന്ത്യയും പാകിസ്ഥാനും അല്ല. പിന്നെ അംഗങ്ങള്‍ തീരുമാനിക്കട്ടെ ആര് വിജയിക്കണം എന്നത്.
സംഘടനയില്‍ മോഹന്‍ലാലിന്റെ പാനല്‍ ഒന്നുമല്ല. അദ്ദേഹം ആര്‍ക്കും വേണ്ടിയും ഇടപെടില്ല. എനിക്ക് വേണ്ടിയും ഇടപെടില്ല, മറ്റൊരാള്‍ക്ക് വേണ്ടിയും ഇടപെടില്ല. അദ്ദേഹം തികച്ചും നിഷ്പക്ഷനാണ്. അദ്ദേഹത്തെ ആവശ്യമുള്ളതാണ്. അതിനാല്‍ അദ്ദേഹം എതിരില്ലാതെ വിജയിച്ചു. ഇവര്‍ പുറത്ത് പറയുന്നത് മോഹന്‍ലാലിന്റെ പാനല്‍ എന്നാണ്. ഇതില്‍ മോഹന്‍ലാലിന്റെ പാനല്‍ മമ്മൂട്ടിയുടെ പാനല്‍ എന്നൊന്നുമില്ല. കൂടുതല്‍ വോട്ട് കിട്ടുന്നവര്‍ വിജയിക്കും. എന്നാല്‍ മോഹന്‍ലാലിന്റെ പാനല്‍ എന്ന് ജയിക്കാന്‍ വേണ്ടി മാത്രം പറയുന്നതാണ്. മോഹന്‍ലാലിന് എതിരെ അമ്മയിലെ ഒരാളും നില്‍ക്കില്ല. ഇതൊക്കെ ജയിക്കാന്‍ വേണ്ടിയുള്ള ഹീന തന്ത്രങ്ങളാണ്.അമ്മ എന്ന പേരെടുത്തല്‍ പോലും അതില്‍ സ്ത്രീ സാന്നിധ്യമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി എടുത്താലും കമ്മ്യൂണിസ്റ്റ് എടുത്താലും അതില്‍ സ്ത്രീ സാന്നിധ്യം കുറവാണ്. അമ്മയുടെ ഇപ്പോഴത്തെ ട്രെന്‍ഡ് നല്ലതാണ്. കൂടുതല്‍ സ്ത്രീ സാന്നിധ്യം ഉണ്ടാകട്ടെ എന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.