എന്റെ പേടി ഭാവന എങ്ങാനും നോ പറയുമോ എന്നതായിരുന്നു; അമ്മ ഷോയ്ക്കിടെ ഉണ്ടായ ആ സംഭവം തുറന്നുപറഞ്ഞ് മണിക്കുട്ടൻ

എന്റെ പേടി ഭാവന എങ്ങാനും നോ പറയുമോ എന്നതായിരുന്നു; അമ്മ ഷോയ്ക്കിടെ ഉണ്ടായ ആ സംഭവം തുറന്നുപറഞ്ഞ് മണിക്കുട്ടൻ
Published on

നടി ഭാവനയുമായി തനിക്ക് നല്ല സൗഹൃദമുണ്ടെന്നും അതിന് പിന്നിൽ ഒരു കഥയുണ്ടെന്നും നടൻ മണിക്കുട്ടൻ. അമ്മയുടെ ഒരു ഷോ നടക്കുന്ന സമയത്ത് ഒരു താരം വരാതെയായപ്പോൾ ഭാവനയ്ക്കൊപ്പം ഡാൻസ് ചെയ്യാൻ തനിക്ക് ഒരു അവസരം ലഭിച്ചു. അന്ന് ഭാവന അതിന് സമ്മതിക്കുമോ എന്ന് ആലോചിച്ച് പേടിച്ചിരുന്നുവെന്നും പിന്നീട് സംഭവിച്ചത് ഒരു നല്ല സൗഹൃദത്തിലേക്ക് വഴിവെച്ചുവെന്നും മണിക്കുട്ടൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

മണിക്കുട്ടന്റെ വാക്കുകൾ

നടി ഭാവന എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. ഒരു തവണ അമ്മയുടെ ഷോ നടക്കുമ്പോൾ, ഞങ്ങൾ ഒരുമിച്ച് ഒരു ഡാൻസ് പെർഫോം ചെയ്യേണ്ടതായി വന്നു. യഥാർത്ഥത്തിൽ വേറൊരു ആർട്ടിസ്റ്റായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷെ, അയാൾ വരാത്തതുകൊണ്ട് ആ അവസരം എനിക്ക് ലഭിച്ചു. അന്ന് ഞാൻ ഒരുപാട് സ്ട്ര​ഗിൾ ചെയ്യുന്ന സമയമായിരുന്നു, ഭാവനയാണെങ്കിൽ അന്ന് തമിഴൊക്കെ ചെയ്ത് സൂപ്പർ സ്റ്റാറാണ്. എന്റെ പേടി ഭാവന എങ്ങാനും നോ പറയുമോ എന്നായിരുന്നു. പക്ഷെ, എന്നോടൊപ്പം ഡാൻസ് ചെയ്തു. ഇത് ഛോട്ടാ മുംബൈയ്ക്കും ശേഷമാണ്. അവിടെ നിന്നുമാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. എന്നിരുന്നാലും അത്ര വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് സിസിഎൽ വന്നപ്പോഴാണ് കൂടുതൽ കമ്പനിയാകുന്നത്. ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയാത്ത ഭാവനയും ഞാനും. എനിക്കും അതിനെക്കുറിച്ച് അത്ര അറിവുണ്ടായിട്ടല്ല. മണിക്കുട്ടൻ പറയുന്നു.

കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ ജനഹൃദയങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ച നടനാണ് മണിക്കുട്ടൻ. ഇരുനൂറ്റിയമ്പത് എപ്പിസോഡുകൾ മുന്നോട്ട് പോയ സീരിയൽ അന്ന് വലിയൊരു ഹിറ്റായിരുന്നു. അതിന് ശേഷം ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും മണിക്കുട്ടൻ അരങ്ങേറ്റം കുറിച്ചു. ശേഷം നിരവധി സിനിമകളിലൂടെയും ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയുമെല്ലാം മണിക്കുട്ടൻ മലായളി കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in