ആ സിനിമയിലേക്ക് താന്‍ എത്തിപ്പെട്ടതിന് കാരണം മമ്മൂട്ടിയുടെ വിളി: മണിക്കുട്ടന്‍

ആ സിനിമയിലേക്ക് താന്‍ എത്തിപ്പെട്ടതിന് കാരണം മമ്മൂട്ടിയുടെ വിളി: മണിക്കുട്ടന്‍
Published on

മായാവിയിലെ തന്റെ കഥാപാത്രം തനിക്ക് ലഭിച്ചത് മമ്മൂട്ടിയിലൂടെയാണെന്ന് നടൻ മണിക്കുട്ടൻ. കുറച്ച് സീനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും വലിയ ഇംപാക്ടുള്ള കഥാപാത്രമായിരുന്നു മായാവിയിലേത്. ഒരു ഷൂട്ടിങ് ലൊക്കേഷനിൽ പോയി മമ്മൂട്ടിയെ പരിചയപ്പെട്ട്, അവസരം ചോദിച്ചാണ് മായാവിയിലേക്ക് എത്തുന്നതെന്നും മണിക്കുട്ടൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ആ സിനിമയിലേക്ക് താന്‍ എത്തിപ്പെട്ടതിന് കാരണം മമ്മൂട്ടിയുടെ വിളി: മണിക്കുട്ടന്‍
'ഒരുമിച്ച് സിനിമയിലേക്ക് കടന്നു വന്ന്, ഇപ്പോഴും ബാച്ചിലേഴ്സായി തുടരുന്ന രണ്ടുപേർ' ഹണി റോസിനെക്കുറിച്ച് മണിക്കുട്ടന്‍

മണിക്കുട്ടന്റെ വാക്കുകൾ

സ്ക്രീൻ സ്പേസ് കുറവായിരുന്നെങ്കിലും ആ സിനിമയിൽ ഏറ്റവും കൂടുതൽ ഇംപാക്ട് ഉണ്ടാക്കിയ ക്യാരക്ടറായിരുന്നു മായാവിയിൽ ചെയ്തത്. അത് മമ്മൂട്ടി വിളിച്ച് തനിക്ക് തന്ന കഥാപാത്രമാണ്. ഞാൻ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ മമ്മൂക്കയെ അങ്ങോട്ട് പോയി കണ്ട് പരിചയപ്പെടുകയായിരുന്നു. അപ്പോൾ അദ്ദേഹത്തോട് പറഞ്ഞിരുന്നു, സാറിന്റെ കുടെ ഒരു സിനിമ ചെയ്താൽ കൊള്ളാമെന്നുണ്ട്, അവസരങ്ങൾ എന്തെങ്കിലും വരുമ്പോൾ പറയണം എന്ന്. അങ്ങനെ മായാവി വരുന്നു, മമ്മൂക്ക വിളിക്കുന്നു, ഞാൻ അതിലേക്ക് ജോയിൻ ചെയ്യുന്നു. അങ്ങനെയാണ് മായാവിയിലെ കഥാപാത്രം സംഭവിക്കുന്നത്.

ആ സിനിമയിലേക്ക് താന്‍ എത്തിപ്പെട്ടതിന് കാരണം മമ്മൂട്ടിയുടെ വിളി: മണിക്കുട്ടന്‍
എട്ട് എപ്പിസോഡ് നാലാക്കി ചുരുക്കിയ സീരിയൽ, അവസാനിച്ചത് 250 എപ്പിസോഡ് കഴിഞ്ഞ്, അത് എന്റെ ഭാ​ഗ്യം: മണിക്കുട്ടൻ

ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ ആയാലും ഛോട്ടാ മുംബൈ ആയാലും എനിക്ക് ഏറ്റവും കൂടുതൽ ഓർമ്മകൾ സമ്മാനിച്ചിട്ടുള്ളത് ഇന്ദ്രജിത്താണ്. ഷൂട്ട് ഇല്ലാത്ത സമയത്ത് ഇന്ദ്രേട്ടൻ വീട്ടിലേക്ക് വിളിക്കും. അവിടെ പൂർണിമ നല്ല ഭക്ഷണം ഉണ്ടാക്കി തരും. കൂട്ടത്തിൽ ഏറ്റവും കൂടുതൽ എൻജോയമെന്റ് മറ്റുള്ളവർക്ക് തരുന്നതും കൂൾ കൂൾ മനുഷ്യനും ഇന്ദ്രജിത്തായിരുന്നു. ഭയങ്കര കുട്ടിത്തമുള്ള, ഇളക്കം പിടിച്ചൊരാൾ. പിന്നെ, കുറച്ച് കഴിഞ്ഞാല്‍ അദ്ദേഹം സീരിയസാകും. സിനിമകളെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ച് തുടങ്ങും. എനിക്ക് തോനുന്നു, അദ്ദേഹത്തിന്റെ സ്വഭാവത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ ഇന്ദ്രേട്ടന് കിട്ടിയിട്ടില്ല. ത്രീ കിങ്സിലെ കഥാപാത്രത്തേക്കാൾ കുട്ടിത്തം പിടിച്ച ഹൈപ്പർ ആക്ടീവ് ക്യാരക്ടറാണ് യഥാർത്ഥ ജീവിതത്തിൽ ഇന്ദ്രജിത്ത്. മണിക്കുട്ടൻ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in