
മമ്മൂട്ടി ആരാധകരെ എക്കാലവും ത്രസിപ്പിക്കുന്ന സിനിമകളിലൊന്നായ ബിഗ് ബിയിൽ ബിലാൽ ജോൺ കുരിശിങ്കലിന്റെ തലതെറിച്ച സഹോദരങ്ങളിലൊരാളായിരുന്നു ബിജോ ജോൺ കുരിശിങ്കൽ. സുമിത് നവൽ എന്ന മറുഭാഷാ നടനെ മലയാളിക്ക് സുപരിചിതമാക്കിയ ചിത്രവുമായിരുന്നു ബിഗ് ബി. സുമിത് നവൽ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ബസൂക്ക എന്ന മമ്മൂട്ടിയുടെ അടുത്ത റിലീസ് ചിത്രത്തിന‍്റെ കാരക്ടർ പോസ്റ്ററിനൊപ്പമാണ്. അൻസാരിയെന്ന കഥാപാത്രമായാണ് സുമിത് ബസൂക്കയിൽ എത്തുന്നത്.
നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ചിത്രമാണ് എന്നാണ് പുറത്തു വരുന്ന സൂചനകൾ. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്‌റയും, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാം ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുതിര്‍ന്ന തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്. മിഥുന്‍ മുകുന്ദനാണ് ചിത്രത്തിലെ സംഗീത സംവിധാനം.
ഗൗതം വാസുദേവ് മേനോൻ ബസൂക്കയെക്കുറിച്ച്
ഞാൻ ചെയ്തിട്ടുള്ള ട്രാൻസ്, കണ്ണും കണ്ണും കൊള്ളയടിത്താൽ, വിടുതലൈ ഭാഗം 1, 2, മൈക്കിൾ, സുരേഷ് ഗോപി ചിത്രം വരാഹം, മമ്മൂക്കയുടെ ബസൂക്ക ഇവയെല്ലാം എനിക്ക് മികച്ച എക്സ്പീരിയൻസ് തന്ന സിനിമകളാണ്. ബസൂക്ക വളരെ ഇന്ററസ്റ്റിംഗ് ആയിരുന്നു. ട്രാൻസിൽ എനിക്ക് സോളോ ഷോട്സും മറ്റുമായിരുന്നു കൂടുതലും. ഫഹദിനൊപ്പം ഒരു പ്രധാനപ്പെട്ട സീക്വൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡയലോഗ്സ് എല്ലാം മുമ്പ് തന്നെ പഠിച്ചിട്ടാണ് ഞാൻ പോയത്. പക്ഷേ ഇതിൽ മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോൾ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം വളരെ ക്ഷമയോടെ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്നൊക്കെ എനിക്ക് പറഞ്ഞു തന്നു. അതെല്ലാം അദ്ദേഹത്തിനൊപ്പം ഡൊമനിക്ക് ചെയ്യുന്ന സമയത്ത് എന്നെ സഹായിച്ചിട്ടുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, ഛായാഗ്രഹണം - നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ - റോബി വർഗീസ് രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം - മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ - ശബരി.