സ്റ്റൈലും സ്വാഗും വിടാതെ മമ്മൂട്ടി ; ബസൂക്ക ഫസ്റ്റ് ലുക്ക് ആഘോഷമാക്കി ആരാധകര്‍

സ്റ്റൈലും സ്വാഗും വിടാതെ മമ്മൂട്ടി ; ബസൂക്ക ഫസ്റ്റ് ലുക്ക് ആഘോഷമാക്കി ആരാധകര്‍

ഭീഷ്മപര്‍വത്തിന് ശേഷം മമ്മൂട്ടിയുടെ മാസ് ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ചിത്രമായാണ് ബസൂക്കയെ ആരാധകര്‍ കണക്കാക്കുന്നത്. ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ബസൂക്കയിലെ ഫസ്റ്റ് ലുക്കിന് വേണ്ടിയുള്ള കാത്തിരിപ്പ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍.

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്‌റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരു ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് 10 ന് കൊച്ചിയില്‍ ആരംഭിച്ചിരുന്നു. ചിത്രത്തില്‍ ഗൗതം മേനോന്‍, ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. മുതിര്‍ന്ന തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്.

മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച് റോബി വര്‍ഗീസ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം മമ്മൂട്ടി ജോയിന്‍ ചെയ്ത ചിത്രവുമാണ് ബസൂക്ക. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മിഥുന്‍ മുകുന്ദനാണ് സംഗീത സംവിധാനം. സഹ നിര്‍മ്മാതാവ് സഹില്‍ ശര്‍മ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - സൂരജ് കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജു ജെ, കലാസംവിധാനം - അനീസ് നാടോടി, എഡിറ്റിങ്ങ് - നിഷാദ് യൂസഫ്. പി ആര്‍ ഒ - ശബരി. കൊച്ചിയിലും ബാംഗ്ലൂരിലും ആയാണ് സിനിമ ചിത്രീകരിക്കുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in