'ആ സിനിമയുടെ സെറ്റിൽ ഒരു കൊച്ചു കുട്ടി നിന്ന് അനുസരിക്കുന്ന പോലെ മമ്മൂക്ക അനുസരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്'; ഷെെൻ ടോം ചാക്കോ

'ആ സിനിമയുടെ സെറ്റിൽ ഒരു കൊച്ചു കുട്ടി നിന്ന് അനുസരിക്കുന്ന പോലെ മമ്മൂക്ക അനുസരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്'; ഷെെൻ ടോം ചാക്കോ

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകളെല്ലാം അവരുടെ മാത്രം സിനിമകൾ അല്ല പകരം സംവിധായകരുടെ സിനിമകൾ എന്ന പ്രതീതിയാണ് പ്രേക്ഷകരിൽ സൃഷ്ടിക്കുന്നത് എന്ന് നടൻ ഷെെൻ ടോം ചാക്കോ. ചില അഭിനേതാക്കളുണ്ട് അവർ ആരുടെ പടത്തിൽ അഭിനയിച്ചാലും അത് അവരുടെ പടം മാത്രമേ ആവുകയുള്ളൂ. അതേസമയം മമ്മൂക്കയെയും മോഹൻലാലിനെയും എടുത്ത് നോക്കിയാൽ അവർ അഭിനയിക്കുന്ന പടങ്ങൾ സംവിധായകരുടെ പടങ്ങളാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ഉണ്ട എന്ന ചിത്രത്തിൽ മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുമ്പോഴാണ് താൻ ആ കാര്യം മനസ്സിലാക്കുന്നത് എന്നും ഒരു കൊച്ചു കുട്ടിയെപ്പോലെ സെറ്റിൽ മമ്മൂക്ക റഹ്മാൻ പറയുന്നത് അനുസരിച്ച് നിൽക്കുന്നത് താൻ കണ്ടിട്ടുണ്ട് എന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഷെെെൻ ടോം ചാക്കോ പറഞ്ഞു.

ഷെെൻ ടോം ചാക്കോ പറഞ്ഞത്:

മമ്മൂക്കയെയും മോഹൻലാലിനെയും ശ്രദ്ധിച്ചിട്ടില്ലേ അവർ ഭരതന്റെ പടത്തിൽ അഭിനയിച്ചാൽ അത് ഭരതന്റെ പടമാണ്. ഷാജി കെെലാസിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ അത് ഷാജി കെെലാസിന്റെ സിനിമയായിരിക്കും. റാഫി മെക്കാർട്ടിന്റെ സിനിമയിൽ അഭിനയിച്ചാൽ അത് റാഫി മെക്കാർട്ടിന്റെ സിനിമയാകും. ദീലിപേട്ടനെ നോക്കൂ. ആരുടെ പടത്തിൽ അഭിനയിച്ചാലും അത് ദിലീപേട്ടന്റെ പടമായി മാറും. അങ്ങനെയുള്ള ചില അഭിനേതാക്കളുണ്ട് അവർ ആരുടെ പടത്തിൽ അഭിനയിച്ചാലും അത് അവരുടെ പടം മാത്രമേ ആവുകയുള്ളൂ. അതേസമയം മമ്മൂക്കയെയും മോഹൻലാലിനെയും എടുത്ത് നോക്കിയാൽ അവർ അഭിനയിക്കുന്നവ പടം അവരുടെ സംവിധായകരുടെ പടങ്ങളാണ്. റഹ്മാന്റെ കൂടെ ഉണ്ട എന്ന സിനിമ ചെയ്യുന്ന സമയത്താണ് ഞാൻ അത് മനസ്സിലാക്കുന്നത്. റഹ്മാൻ ഒരു 27 വയസ്സായ പയ്യനാണ്. മമ്മൂക്ക എന്ന് പറയുന്നത് 67 വയസ്സായ ഒരാൾ. അദ്ദേഹം റഹ്മാൻ പറയുന്നത് അനുസരിച്ച് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതായതത് ഒരു കൊച്ച് നിന്ന് അനുസരിക്കുന്നത് പോലെയാണ് അത്. അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പറയും. അത് വേണ്ട മമ്മൂക്ക എന്ന് പറഞ്ഞാൽ പുള്ളി പറയും ഓക്കെ നിനക്ക് വേണ്ടെങ്കിൽ വേണ്ട എന്ന്. എന്നിട്ട് റഹ്മാൻ പറയുന്നത് പോലെ ചെയ്യും. സംവിധായകൻ പറയുന്നത് അവർ അനുസരിക്കും. മമ്മൂക്കയും മോഹൻലാലും ആയിരിക്കും അതിൽ ഏറ്റവും കൂടുതൽ അനുസരണയുള്ള ആൾക്കാർ.

Related Stories

No stories found.
logo
The Cue
www.thecue.in