മമ്മൂട്ടിക്കൊപ്പം ത്രില്ലറുമായി ബി ഉണ്ണികൃഷ്ണന്‍, ആറാട്ടിന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥ

മമ്മൂട്ടിക്കൊപ്പം ത്രില്ലറുമായി ബി ഉണ്ണികൃഷ്ണന്‍, ആറാട്ടിന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥ

ആറാട്ടിന് ശേഷം സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനാകുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

ഒരു സമകാലീന വിഷയം സംസാരിക്കുന്ന മാസ് ചിത്രമായിരിക്കും ഇത്. ഈ രീതിയില്‍ ഒരു തിരക്കഥ ഉദയകൃഷ്ണ ആദ്യമായാണ് എഴുതുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ ദ ക്യുവിനോട് നേരത്തെ പറഞ്ഞിരുന്നു.

'മാസ് എന്ന വിളിക്കാവുന്ന സിനിമയാണ്. പക്ഷെ ഫണ്‍ എലമെന്റ്സ് കുറച്ച് കുറവാണ്. ഗൗരവമുള്ളൊരു സമകാലീന വിഷയമുണ്ട് സിനിമയില്‍. അത് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന വിഷയമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യത്തില്‍ നിന്നും അതുമായി ബന്ധപ്പെട്ട് ജീവിച്ച് ഇരിക്കുന്ന ഒരാളില്‍ നിന്നുമെല്ലാം ക്യു എടുത്തിട്ടാണ് നമ്മള്‍ ആ ഒരു സിനിമ ചെയ്യുന്നത്', എന്നായിരുന്നു ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

അതേസമയം സിനിമയുടെ പേരോ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന താരങ്ങള്‍ ആരൊക്കെ എന്നതും പുറത്ത് വിട്ടിട്ടില്ല. പൊലീസ് റോളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത് എന്ന് സൂചനയുണ്ട്. അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ച ചിത്രത്തില്‍ പൊലീസ് ജീപ്പും തൊപ്പിയുമാണ് ഉള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in