സര്‍വൈവല്‍ ത്രില്ലറുമായി ഫഹദും മഹേഷ് നാരായണനും; 'മലയന്‍കുഞ്ഞ്' ട്രെയ്‌ലര്‍

സര്‍വൈവല്‍ ത്രില്ലറുമായി ഫഹദും മഹേഷ് നാരായണനും; 'മലയന്‍കുഞ്ഞ്' ട്രെയ്‌ലര്‍

ഫഹദ് ഫാസില്‍ നായകനാവുന്ന മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് മലയന്‍കുഞ്ഞ്. ചിത്രം സര്‍വൈവര്‍ ത്രില്ലറാണെന്നാണ് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാകുന്നത്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറഞ്ഞു പോകുന്നത്.

മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരായണന്‍, വൈശാഖ്, വി കെ പ്രകാശ് എന്നിവരുടെ അസോസിയേറ്റായിരുന്നു സജിമോന്‍. തിരക്കഥയ്്ക്ക് പുറമെ മഹേഷ് നാരായണന്‍ ആദ്യമായി ഛായാഗ്രകനാവുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

സംവിധായകന്‍ ഫാസിലാണ് മലയന്‍കുഞ്ഞിന്റെ നിര്‍മ്മാതാവ്. ചിത്രത്തില്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത് എ ആര്‍ റഹ്മാനാണ്. ഫഹദിന് പുറമെ രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. 2022 ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in