'നോ പ്രകൃതി ഒൺലി വികൃതി, ചിരിപ്പിച്ച് നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും' ; മലയാളി ഫ്രം ഇന്ത്യയിലെ ആദ്യ ഗാനം

'നോ പ്രകൃതി ഒൺലി വികൃതി, ചിരിപ്പിച്ച് നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും' ; മലയാളി ഫ്രം ഇന്ത്യയിലെ ആദ്യ ഗാനം

ക്വീൻ, ജന​ഗണമന എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനായി എത്തുന്ന മലയാളി ഫ്രം ഇന്ത്യയുടെ ആദ്യ ഗാനം പുറത്തുവന്നു. കൃഷ്ണാ എന്ന് തുടങ്ങുന്ന ഗാനം ഒരു കോമഡി റൊമാന്റിക് മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവരാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. ടിറ്റോ പി തങ്കച്ചൻ വരികൾ എഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജെയിക്സ് ബിജോയ്‌ ആണ്. വിനീത് ശ്രീനിവാസൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മെയ് ഒന്നിന് തിയറ്ററിൽ എത്തും.

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ ആണ് ചിത്രം നിർമിക്കുന്നത്. ജനഗണമനക്ക് ശേഷം ഷാരിസ് മുഹമ്മദ് തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണിത്. അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, മഞ്ജു പിള്ള, സലിം കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ചായാഗ്രഹണം സുദീപ് ഇളമൻ നിർവഹിക്കുന്നു. സംഗീതം ജെയിക്സ് ബിജോയ്‌.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, ആർട്ട്‌ ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയർ, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യെശോധരൻ, റഹീം പി എം കെ (ദുബായ്), ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ റോഷൻ ചന്ദ്ര, ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ. പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in