'ഒരു അമർചിത്രകഥ പോലെയുള്ള കഥയാണ് വാലിബന്റേത്' ; ഏത് കാലത്താണ് സിനിമ നടക്കുന്നതെന്ന് വായിച്ചെടുക്കേണ്ടത് പ്രേക്ഷകരാണെന്ന് ലിജോ ജോസ്

'ഒരു അമർചിത്രകഥ പോലെയുള്ള കഥയാണ് വാലിബന്റേത്' ; ഏത് കാലത്താണ് സിനിമ നടക്കുന്നതെന്ന് വായിച്ചെടുക്കേണ്ടത് പ്രേക്ഷകരാണെന്ന് ലിജോ ജോസ്

ഴോണർ ലെസ്സ് ആയ ഒരു അമർചിത്രകഥ വായിക്കുന്നത് പോലെയുള്ള കഥയാണ് മലൈക്കോട്ടൈ വാലിബന്റേതെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഈ കഥ എവിടെ വേണമെങ്കിലും നടക്കാവുന്നതാണ് അതുകൊണ്ട് തന്നെ ഴോണർ ലെസ്സ് ആണ് ചിത്രം. ആ കഥയെ നമ്മൾ ത്രില്ലറാണ്, ആക്ഷൻ ഫിലിം ആണ് എന്ന തരത്തിൽ ഴോണർ സ്പെസിഫിക് ആക്കാതെ പറയാനാണ് ശ്രമിച്ചിരിക്കുന്നത്. നമുക്ക് പരിചയമുള്ള ടൈമും, കോസ്റ്യൂമും തുടങ്ങിയ പല കാര്യങ്ങളും ഇതിൽ ബ്ലെൻഡ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ നിന്ന് ഏത് കാലത്താണ് സിനിമ നടക്കുന്നതെന്ന് പ്രേക്ഷകരാണ് വായിച്ചെടുക്കേണ്ടതെന്ന് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ പ്രെസ്സ് മീറ്റിൽ പറഞ്ഞു.

ഈ ഴോണറിൽ ഉള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് തന്റെ വിശ്വാസമെന്നും കാലങ്ങളും ദേശങ്ങളും ഇല്ലാത്തൊരു സിനിമയാണ് മലൈക്കോട്ടൈ വാലിബനെന്നും മോഹൻലാൽ ചിത്രത്തിന്റെ പ്രസ് മീറ്റിൽ പറഞ്ഞത്. ഒരു കഥ പറയുമ്പോൾ എന്തൊക്കെ വേണോ അതെല്ലാം ഈ സിനിമയിലുണ്ട്. അതിൽ പ്രണയമുണ്ട്, വിരഹമുണ്ട്, ദുഖമുണ്ട്, അസൂയയുണ്ട്, സന്തോഷമുണ്ട്, പ്രതികാരമുണ്ട് തുടങ്ങിയ ഹ്യൂമൻ ഇമോഷൻസ് എല്ലാമുള്ള സിനിമയാണിത്. പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന സമയത്ത് അവിടത്തെ ആളുകൾ പറഞ്ഞത് അവരാരും ഇത്തരത്തിൽ ഒരു സിനിമ കണ്ടിട്ടില്ല ഇത് വളരെ ഡിഫറെൻറ് ആയ സിനിമയാണ് എന്നാണെന്ന് മോഹൻലാൽ കൂട്ടിച്ചേർത്തു.

ചിത്രം ജനുവരി 25 ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രം നിർമിക്കുന്നത് ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ്. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി.എസ്. റഫീഖ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,ഡാനിഷ് സെയ്ത്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ആണ് ചിത്രം പുറത്തിറങ്ങുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in