സിനിമാപ്രേമികൾക്ക് ആഘോഷത്തിനുള്ള നേരമായി; വരുന്നു #MMMN ടീസർ

സിനിമാപ്രേമികൾക്ക് ആഘോഷത്തിനുള്ള നേരമായി; വരുന്നു #MMMN ടീസർ
Published on

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ടീസർ വരുന്നു. ഒക്ടോബർ രണ്ടിന് ഉച്ചയ്ക്ക് 12 മണിയോടെ സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങും. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

17 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോബോബന്‍, നയന്‍താര തുടങ്ങി വലിയ താരനിര തന്നെ ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെൽവാടിയും അണിനിരക്കുന്നു.

ആൻ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻ്റോ ജോസഫ് ആണ് നിർമാണം. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്:രഞ്ജിത് അമ്പാടി, കോസ്റ്റിയൂം:ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍:ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍.

Related Stories

No stories found.
logo
The Cue
www.thecue.in