‘സഖാവും ശബരിമലയും’; ലാല്‍ജോസ് ചിത്രം ‘41’ ടീസര്‍

‘സഖാവും ശബരിമലയും’; ലാല്‍ജോസ് ചിത്രം ‘41’ ടീസര്‍

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 25-ാമത് സിനിമയായ നാല്‍പത്തിയെന്നിന്റെ ടീസറെത്തി. ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്മാധ്യമപ്രവര്‍ത്തകനായ പിജി പ്രഗീഷാണ്.

മമ്മൂട്ടി, പൃഥ്വിരാജ്‌, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നമിത പ്രമോദ്, ലെന തുടങ്ങിയ വന്‍ താരനിരയാണ് ഒരേസമയം ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്ത്. നവംബര്‍ രണ്ടാം വാരം ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശബരിമല ചിത്രത്തിന്റെ പ്രധാനവിഷയമാകുന്നുവെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരനായ ബിജു മേനോന്റെ നായക കഥാപാത്രം ശബരിമലയിലെത്തുന്നത് ടീസറില്‍ കാണിക്കുന്നുണ്ട്.സുരേഷ് കൃഷ്ണ,ഇന്ദ്രന്‍സ്,ശിവജി ഗുരുവായൂര്‍,സുബീഷ് സുധി,വിജിലേഷ്, ഉണ്ണി നായര്‍, ഗോപാലകൃഷ്ണന്‍ പയ്യന്നൂര്‍, എല്‍സി സുകുമാരന്‍, ബേബി ആലിയ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായെത്തുന്നു.

ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ സിനിമകളുടെ സംവിധായകന്‍ ജി.പ്രജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. സിഗ്‌നേച്ചര്‍ സ്റ്റൂഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍ മനോജ് ജി കൃഷ്ണന്‍ എന്നിവരും പ്രജിത്തിനൊപ്പം നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നു.

‘സഖാവും ശബരിമലയും’; ലാല്‍ജോസ് ചിത്രം ‘41’ ടീസര്‍
‘മുഖംമൂടികള്‍ തിയ്യേറ്ററിനകത്തു വേണ്ട’; ജോക്കര്‍ റിലീസിന് സുരക്ഷയുറപ്പാക്കാന്‍ യുഎസിലെ തിയ്യേറ്ററുകള്‍

എസ് കുമാറാണ് ഛായാഗ്രഹണം. ബിജിബാല്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ രഞ്ചന്‍ എബ്രഹാമാണ്.ഗാനരചന റഫീക്ക് അഹമ്മദ്, ശ്രീരേഖ ഭാസ്‌കര്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ആര്‍ട് അജയ് മാങ്ങാട്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി.

logo
The Cue
www.thecue.in