സർക്കാരിന് തലവേദനയാകുന്ന യൂട്യൂബ് ചാനലും മാധ്യമപ്രവർത്തകനും, ജോയ് മാത്യു നായകനായ 'ലാ ടൊമാറ്റിനാ'(ചുവപ്പുനിലം) സെപ്തംബർ 22 ന്

LA TOMATINA (CHUVAPPU NILAM) | SAJEEVAN ANTHIKAD
LA TOMATINA (CHUVAPPU NILAM) | SAJEEVAN ANTHIKAD

ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തിയ ആദ്യ ചിത്രമായ"പ്രഭുവിന്റെ മക്കൾ" എന്ന സിനിമക്ക് ശേഷം സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ലാ ടൊമാറ്റിന(ചുവപ്പുനിലം) തിയറ്ററുകളിലേക്ക്. ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാറാണ്.

LA TOMATINA (CHUVAPPU NILAM) | SAJEEVAN ANTHIKAD
'ലാ ടൊമാറ്റിനോ', പരീക്ഷണ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി ടൊവിനോ; ജോയ് മാത്യുവും വികെപിയും കോട്ടയം നസീറും പ്രധാന റോളില്‍

സർക്കാരിനു തലവേദനയുണ്ടാക്കുന്ന വാർത്തകൾ പുറത്തുവിടുന്ന ഒരു യൂടൂബ് ചാനൽ മാധ്യമപ്രവർത്തകനെ നിശ്ശബ്ദനാക്കാനും ചാനലിന്റെ സംപ്രേക്ഷണം നിർത്തിവെപ്പിക്കാനുമായി ഒരു രഹസ്യാന്വേഷണ സംഘം നിയോഗിക്കപ്പെടുന്നതിൽ നിന്നുമാണ് ലാ ടൊമാറ്റിന എന്ന സിനിമ തുടങ്ങുന്നത്. വർത്തമാനകാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്റെ വര്‍ത്തമാന കാല നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ രമേഷ് രാജശേഖരൻ,മരിയ തോപ്സൺ(ലണ്ടൻ)ശിവരാമൻ വയനാട്, ഹരിലാൽ രാജഗോപാൽ . ശ്രീവത്സൻ അന്തിക്കാട് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

LA TOMATINA (CHUVAPPU NILAM) | SAJEEVAN ANTHIKAD
'നേരത്തെയെത്തി ഞെട്ടിച്ചു കളഞ്ഞു'; ആദ്യ സംവിധായകന്റെ സിനിമ കാണാനെത്തി ടൊവിനോ

ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജു ലാൽ നിർവ്വഹിക്കുന്നു. ഡോക്ടർ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികൾക്ക് അർജുൻ വി അക്ഷയ സംഗീതം പകരുന്നു.

എഡിറ്റർ- വേണുഗോപാൽ, കല- ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ്-പട്ടണം ഷാ,

വസ്ത്രം - ഇന്ദ്രൻസ് ജയൻ

സ്റ്റില്‍സ്-നരേന്ദ്രൻ കൂടാല്‍,

ഡിസൈന്‍സ്- ദിലീപ് ദാസ്,

ഓൺലൈൻ ഡിസൈൻ - ഷൈൻ ചവറ,

സൗണ്ട്-കൃഷ്ണനുണ്ണി,

ഗ്രാഫിക്സ്-മജു അൻവർ,

കളറിസ്റ്റ്-യുഗേന്ദ്രൻ,

ചീഫ് അസോസിയേറ്റ് ഡയറക്ടർ-

കൃഷ്ണ,

പി ആർ ഒ-എ എസ് ദിനേശ്.

Related Stories

No stories found.
logo
The Cue
www.thecue.in