'നേരത്തെയെത്തി ഞെട്ടിച്ചു കളഞ്ഞു'; ആദ്യ സംവിധായകന്റെ സിനിമ കാണാനെത്തി ടൊവിനോ

'നേരത്തെയെത്തി ഞെട്ടിച്ചു കളഞ്ഞു'; ആദ്യ സംവിധായകന്റെ സിനിമ കാണാനെത്തി ടൊവിനോ

തന്റെ ആദ്യ സിനിമയുടെ സംവിധായകന്റെ പുതിയ ചിത്രത്തിന്റെ പ്രിവ്യൂ കാണാനെത്തി നടന്‍ ടൊവിനോ തോമസ്. ടി അരുണ്‍കുമാറിന്റെ കഥയെ ആസ്പദമാക്കി സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലാ ടൊമാറ്റിന കാണാനാണ് ടൊവിനോ എത്തിയത്. പടം കാണാനെത്തിയ ടൊവിനോ ഞെട്ടിച്ചുവെന്ന് സജീവന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു. സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കളായിരുന്നു ടൊവിനോയുടെ ആദ്യ ചിത്രം. ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

ടി അരുണ്‍കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തതും ടൊവിനോയായിരുന്നു.

സജീവന്‍ അന്തിക്കാടിന്റെ കുറിപ്പ്

സിനിമ ഉണ്ടാക്കി അതാദ്യം ക്ഷണിക്കപ്പെട്ട ഒരു സദസ്സിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്നത് ഒരാചാരമാണ്. സിനിമയുടെ ഷൂട്ട് തുടങ്ങുമ്പോള്‍ എല്ലാ പുരോഗമന സിംഹങ്ങളും ചെയ്യാറുള്ള പൂജ / തേങ്ങയുടക്കല്‍, ചെറുനാരങ്ങ പ്രയോഗം തുടങ്ങിയ ദുരാചാരങ്ങള്‍ ഞങ്ങള്‍ ഉപേക്ഷിക്കാറുണ്ടെങ്കിലും പ്രിവ്യൂ ഉപേക്ഷിക്കാറില്ല. ആയതിനാല്‍, ആചാരപ്രകാരം LA- TOMATINA* എന്ന ഞങ്ങളുടെ പുതിയ മലയാളം സിനിമയുടെ പ്രിവ്യൂ എറണാകുളം വനിത തിയറ്ററില്‍ നടന്നു. പബ്ലിക് ആയി പോസ്റ്റുകളോ ക്ഷണക്കുറിപ്പോ കൊടുത്തിരുന്നില്ലെങ്കിലും ക്ഷണിക്കപ്പെട്ടവര്‍ ഏകദേശം മുഴുവനും എത്തി. പലരും കുടുംബമായി തന്നെ എത്തി. തിയ്യറ്റര്‍ ഹൗസ് ഫുള്‍.

പ്രിയ സുഹൃത്ത് ടൊവിനോ നേരത്തെ തന്നെ എത്തി ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ 10 വര്‍ഷം മുമ്പത്തെ പ്രഭുവിന്റെ മക്കള്‍ ടീം. പത്തു വര്‍ഷം മുന്‍പ്

സിനിമയില്‍ ആദ്യമായി കാലെടുത്തു വെച്ച കുറെ പേര്‍.

ടൊവിനോ , പയസ്, ജോണ്‍സ്, പ്രമോദ് , വൈശാഖ്, ശ്രീവത്സന്‍ , നരേന്ദ്രന്‍ , ഷിനു , താനു , ജോയി , സിന്ധു , പിന്നെ ഞാന്‍.

സത്യത്തില്‍ ഈ പ്രിവ്യൂ ഒരു റിയൂണിയന്‍ തന്നെയായിരുന്നു. ഡബ്ബിങ്ങിനു വേണ്ടി മാറ്റി വെച്ച മൂന്ന് ദിവസ ടൈറ്റ് ഷെഡ്യൂളില്‍ നിന്ന് ഒരു ഹാഫ് ഡേ കട്ട് ചെയ്ത് ലാ മൊറ്റിനാക്കും റീയൂണിയനും വേണ്ടി ഞങ്ങളോടൊപ്പം ചേര്‍ന്ന ലാളിത്യത്തിന്റെ പര്യായമായ നടന്‍ ടൊവിനോക്ക് പ്രത്യേകം നന്ദി.

Related Stories

No stories found.
logo
The Cue
www.thecue.in