55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും
Published on

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം 'L366'ന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. 55 ദിവസങ്ങൾ നീണ്ടുനിന്ന ഷെഡ്യൂൾ പൂർത്തിയായ വിവരം സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അടുത്ത ഷെഡ്യൂൾ മേയ് 5 മുതൽ വീണ്ടും ആരംഭിക്കും.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് കൂടുതൽ പ്രധാനപ്പെട്ട രംഗങ്ങൾ അടുത്ത ഷെഡ്യൂളിൽ ചിത്രീകരിക്കാനാണ് പദ്ധതിയിടുന്നത്. 'തുടരും' എന്ന വമ്പൻ വിജയത്തിന് ശേഷം മോഹൻലാലും തരുണും ഒന്നിക്കുന്ന സിനിമ എന്നതിനാൽ ഈ പുതിയ സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷയാണുള്ളത്. മീര ജാസ്മിനാണ് നായികയായി എത്തുന്നത്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി. ‘തുടരും’ സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുന്നു. ‘തുടരും’ ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, കോ ഡയറക്ഷൻ ബിനു പപ്പു, എഡിറ്റിങ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട്‌ ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്‌ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്‌സ് സേവിയര്‍.

Related Stories

No stories found.
logo
The Cue
www.thecue.in