

ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന സിനിമയെക്കുറിച്ച് സംസാരിച്ച് നടൻ കുഞ്ചാക്കോ ബോബൻ. സേതു എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത്. തന്റെ സഹോദരന്റെ വേഷത്തിലാണ് ദിലീഷ് പോത്തൻ എത്തുന്നതും. ഇരുവരുടെയും ജീവിതത്തിലേക്ക് രാജേന്ദ്ര പ്രസാദ് എന്ന വ്യക്തി കടന്നു വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ കഥയെന്ന് നടൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.
'സേതു എന്നുപേരുള്ള ഒരു കഥാപാത്രമാണ് ഞാൻ ഇതിൽ ചെയ്യുന്നത്. ഒരു ഹോസ്പിറ്റലിലെ ക്ലെറിക്കൾ മേഖലയിലാണ് അയാൾ വർക്ക് ചെയ്യുന്നത്. പക്ഷെ അയാൾക്ക് എല്ലാ പണികളും എടുക്കേണ്ടി വരുന്നു. അത്തരത്തിൽ എല്ലാ ആളുകളും ചൂഷണം ചെയ്യുന്ന ഒരു വ്യക്തിയാണ് അയാൾ. ജോലി സ്ഥലത്തും ബന്ധുക്കളാലും സുഹൃത്തുക്കളാലുമെല്ലാം ചൂഷണം ചെയ്യപ്പെടുന്ന വ്യക്തിയാണ് അയാൾ. പുള്ളിയുടെ ചേട്ടന്റെ കഥാപാത്രമാണ് ദിലീഷ് പോത്തൻ ചെയ്യുന്നത്. ആ കഥാപാത്രം അരയ്ക്ക് താഴേക്ക് തളർന്ന് കിടപ്പാണ്. ഈ രണ്ടു കഥാപാത്രങ്ങളുടെയും ജീവിതത്തിലേക്ക് രാജേന്ദ്ര പ്രസാദ് എന്ന സജിൻ ഗോപുവിന്റെ കഥാപാത്രം വരികയാണ്. ട്രെയ്ലറിൽ തന്നെ നോക്കിയാൽ മനസ്സിലാകും, പുള്ളിയെ കുറിച്ച് പറയുന്ന കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത മനുഷ്യനാണ് ഇയാൾ. ഇത്തരം രസകരമായ കോണ്ട്രാഡിക്ഷൻസിലൂടെയാണ് സിനിമ കടന്നു പോകുന്നത്,' കുഞ്ചാക്കോ ബോബൻ പറഞ്ഞു.
അതേസമയം ഒരു ദുരൂഹ സാഹചര്യത്തിൽ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി. കുഞ്ഞികൃഷ്ണൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലെ രണ്ട് കാലഘട്ടങ്ങളിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനികളായ മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന വലിയ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കോസ്റ്റ്യൂം: മെൽവി ജെ. അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ. സ്റ്റണ്ട്സ്: വിക്കി നന്ദഗോപാൽ. ഡി.ഐ.: സപ്ത വിഷൻ. കളറിസ്റ്റ്: ജോയ്നർ തോമസ്. കാസ്റ്റിങ് ഡയറക്ടർമാർ: തോമസ് ജോർജ്, നൗഫൽ വി.എം., വൈശാഖ് മനോഹരൻ. കൊറിയോഗ്രഫി: ഡാൻസിങ് നിൻജ. പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി. മാർക്കറ്റിങ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, മാർട്ടിൻ ജോർജ് അട്ടവേലിൽ. അഡ്വർടൈസിങ്: ബ്രിങ് ഫോർത്ത്. ഡിസൈൻസ്: യെല്ലോ ടൂത്ത്സ്. വിതരണം: മാജിക് ഫ്രെയിംസ് റിലീസ്.