മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്

മോഹൻലാൽ ചിത്രം എപ്പോൾ? മറുപടിയുമായി കൃഷാന്ത്
Published on

ആവാസവ്യുഹം, പുരുഷ പ്രേതം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ കൃഷാന്ത്‌ മോഹൻലാലിനൊപ്പം ഒരു ചിത്രം ചെയ്യുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ആ ചിത്രത്തെക്കുറിച്ച് പറയുകയാണ് കൃഷാന്ത്. താൻ കഥ പിച്ച് ചെയ്തു. ഇനി മോഹൻലാലിന്റെ ടീമിൽ നിന്നും മറുപടി ലഭിച്ചാൽ ആ ചിത്രവുമായി മുന്നോട്ട് പോകുമെന്ന് കൃഷാന്ത് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

'അത് പൂർണ്ണമായും അവരുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. ഞാൻ കഥ പിച്ച് ചെയ്തു. ഇനി ഒന്നോ രണ്ടോ സിറ്റിംഗ് കൂടിയേ ബാക്കിയുള്ളൂ. മണിയൻപിള്ളേർ രാജു സാറും അതിന്റെ പ്രൊഡക്ഷൻ പ്രോസസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ലാൽ സാറിന്റെ ടീമിന്റെ മറുപടി കാത്ത് നിൽക്കുകയാണ്. ആ മാജിക്ക് സംഭവിക്കട്ടെ,' കൃഷാന്ത് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

മോഹൻലാലിനൊപ്പമുള്ള ചിത്രം ഒരു ഡിറ്റക്റ്റീവ് കോമഡി ഴോണറിൽ ആകും ഒരുങ്ങുന്നതെന്ന് നേരത്തെ കൃഷാന്ത്‌ വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകർക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലാലേട്ടൻ പടം ഉടനെ തുടങ്ങുമോ എന്ന ചോദ്യത്തിന് 'കുറച്ച് സിറ്റിംഗ് കൂടി ബാക്കിയുണ്ട്' എന്നായിരുന്നു സംവിധായകന്റെ മറുപടി.

Related Stories

No stories found.
logo
The Cue
www.thecue.in