റിലീസ് തീയതി ഒരേ ദിവസം ; 'ദൃശ്യം2'വിനൊപ്പം ഖാലിദ് റഹ്‌മാന്റെ 'ലവും

റിലീസ് തീയതി ഒരേ ദിവസം ; 
'ദൃശ്യം2'വിനൊപ്പം ഖാലിദ് റഹ്‌മാന്റെ 'ലവും

മോഹൻലാൽ ചിത്രമായ 'ദൃശ്യം 2 ' ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്ന അതെ ദിവസം തന്നെ ഖാലിദ് റഹ്മാൻ ചിത്രം 'ലവ്' നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ഫെബ്രുവരി 19 നാണ് രണ്ട് ചിത്രങ്ങളും വ്യത്യസ്ത ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ലവ്' തീയറ്ററിക്കൽ റിലീസ് ആയിരുന്നു. ഷൈൻ ടോം ചാക്കോയും, രജിഷ വിജയനുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

റിലീസ് തീയതി ഒരേ ദിവസം ; 
'ദൃശ്യം2'വിനൊപ്പം ഖാലിദ് റഹ്‌മാന്റെ 'ലവും
'ലവ്', കോവിഡ് കാലത്ത് പൂർത്തിയായ ആദ്യ മലയാള സിനിമ ഇതാ

കോവിഡ് കാലത്ത് പൂർത്തിയായ ആദ്യ മലയാള സിനിമയാണ് ലവ്. കൊച്ചി വൈറ്റിലയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചിത്രീകരണം. പൂർണമായും ഒരു അപ്പാർട്ട്‌മെന്റിനുള്ളിലയിരുന്നു ഷൂട്ടിം​ഗ്. ജൂൺ 22ന് തുടങ്ങിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മമ്മൂട്ടി ചിത്രം 'ഉണ്ടക്ക്' ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനാകുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആഷിക്ക് ഉസ്മാനാണ്.

തമിഴിൽ ധനുഷ് ചിത്രം കർണ്ണന് ശേഷമുളള രജിഷയുടെ മലയാളത്തിലെ ആദ്യചിത്രം കൂടിയാണ് ലവ്. വീണ നന്ദകുമാർ, ജോണി ആന്റണി, സുധി കോപ്പ, ഗോകുലൻ എന്നിവരും ജിംഷി ഖാലിദാണ് ഛായാ​ഗ്രാഹണം. എക്സൻ ഗാരി പെരേരയും നേഹ എസ് നായരുമാണ് സംഗീത സംവിധാനം.

Related Stories

No stories found.
logo
The Cue
www.thecue.in