കാട്ടാളനെതിരേ ഫേക്ക് റിവ്യൂസ്; റേറ്റിങ് നിർത്തിവെച്ച് ബുക്ക് മൈ ഷോ

കാട്ടാളനെതിരേ ഫേക്ക് റിവ്യൂസ്; റേറ്റിങ് നിർത്തിവെച്ച് ബുക്ക് മൈ ഷോ
Published on

കാട്ടാളൻ സിനിമയുടെ ബുക്ക്‌മൈഷോ റേറ്റിങ് അപ്രതീക്ഷിതമായി ഡിസേബിൾ ചെയ്ത സംഭവം ഏറെ ചർച്ചയാകുന്നു. റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ ഒരേ സ്വഭാവത്തിലുള്ള വലിയ തോതിലുള്ള നെഗറ്റീവ് റിവ്യൂകളും റേറ്റിങ്ങുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെയാണ് ബുക്ക്‌മൈഷോ ‘കാട്ടാള’ന്റെ റേറ്റിങ് ഡിസേബിൾ ചെയ്തിരിക്കുന്നത്.

സിനിമയ്‌ക്കെതിരെ നടന്നതായി ആരോപിക്കപ്പെടുന്ന സംഘടിത ഡീഗ്രേഡിംഗ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ശക്തിപകരുന്നതായാണ് ഈ നടപടിയെ വിലയിരുത്തപ്പെടുന്നത്. കാട്ടാളനെതിരെ നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ബുക്ക്‌മൈഷോയുടെ ഈ നടപടി വലിയ പ്രാധാന്യത്തോടെയാണ് സിനിമാ ലോകം കാണുന്നത്. യഥാർത്ഥ പ്രേക്ഷകരുടെ അഭിപ്രായങ്ങളാണ് ഒരു സിനിമയുടെ അന്തിമ വിലയിരുത്തൽ നിർണയിക്കേണ്ടതെന്നും, എല്ലാവരും തിയേറ്ററുകളിൽ എത്തി കാട്ടാളൻ കണ്ട ശേഷം സ്വന്തം അഭിപ്രായം രൂപീകരിക്കണമെന്നും അണിയറ പ്രവർത്തകർ അഭ്യർഥിച്ചു.

ആന്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധനേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധനേടിയ കബീർദുഹാൻ സിങ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കിൽ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽനിന്ന് ജഗദീഷ്, സിദ്ദിഖ്, വ്‌ളോഗറും ഗായകനുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഒരേ സമയം അമ്പരപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. അതിനൊപ്പം ചിത്രത്തിൽനിന്ന് പുറത്തു വന്ന ഗാനങ്ങളും ശ്രദ്ധേയമാണ്.

logo
The Cue
www.thecue.in