പഴയ മദ്രാസിലേക്ക് കൂട്ടികൊണ്ടുപോകുന്നു; കഥാപാത്രങ്ങളുടേത് ഗംഭീര പ്രകടനം; സര്‍പാട്ട പരമ്പരയെ അഭിനന്ദിച്ച് കാർത്തി

പഴയ മദ്രാസിലേക്ക് കൂട്ടികൊണ്ടുപോകുന്നു; കഥാപാത്രങ്ങളുടേത് ഗംഭീര പ്രകടനം; സര്‍പാട്ട പരമ്പരയെ അഭിനന്ദിച്ച് കാർത്തി

പാ രഞ്ജിത്ത് ആര്യ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ സര്‍പാട്ട പരമ്പരയെ പ്രശംസിച്ച് നടൻ കാർത്തി. സിനിമ പഴയ മദ്രാസിലേക്ക് കൂട്ടികൊണ്ടുപോകുന്നത് പോലെയാണെന്നും ഓരോ കഥാപാത്രവും മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആര്യയുടെ റോളിൽ കാർത്തിയെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത മദ്രാസിൽ കാർത്തിയായിരുന്നു നായകൻ. മദ്രാസിന്റെ ചിത്രീകരണത്തിന് മുന്നേ തന്നെ സര്‍പാട്ടയുടെ കഥ കാർത്തിയോട് പറഞ്ഞിരുന്നെങ്കിലും അഭിനയിക്കുവാൻ താരം തയ്യാറായില്ല. പിന്നീട് സര്‍പാട്ടയുടെ കഥയുമായി സൂര്യയെ സമീപിച്ചെങ്കിലും അദ്ദേഹവും അഭിനയിക്കുവാൻ വിസമ്മതിച്ചിരുന്നു.

‘സര്‍പാട്ട തുടക്കം മുതൽ തന്നെ നമ്മുടെ ശ്രദ്ധ നേടുകയും നമ്മളെ പഴയ മദ്രാസിലേക്ക് കൂട്ടികൊണ്ടുപോവുകയും ചെയ്തു. ഓരോ കഥാപാത്രവും ഗംഭീര പ്രകടനമായിരുന്നു കാഴ്ചവെച്ചത്. സിനിമയിലെ മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ- കാർത്തി

സര്‍പാട്ടയുടെ സംവിധാനം, അഭിനയം, ആക്ഷൻ, സംഗീതം എന്നിവ ഒന്നിനൊന്ന് മികവ് പുലർത്തിയതായി തമിഴകത്തെ താരങ്ങളും സംവിധായകരും സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടിരുന്നു. വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്‌സിങ് മത്സരങ്ങളെ ആധാരമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കബിലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആര്യ വമ്പൻ മേക്കോവറിലാണ് ചിത്രത്തിൽ എത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in