'ആന്റണിക്ക് സഹദേവനെ ഇടിച്ചാൽ പോരെ'; 'ഒപ്പം' പൊലീസ് സ്റ്റേഷൻ സീനിന്റെ ഓർമ്മ പങ്കുവെച്ച് കലാഭവൻ ഷാജോൺ

'ആന്റണിക്ക് സഹദേവനെ ഇടിച്ചാൽ പോരെ'; 'ഒപ്പം' പൊലീസ് സ്റ്റേഷൻ സീനിന്റെ ഓർമ്മ പങ്കുവെച്ച് കലാഭവൻ ഷാജോൺ
Published on

ഒപ്പം സിനിമയിലെ സംഘട്ടന രംഗത്തിന്റെ ഓർമ്മ പങ്കുവെച്ച് നടൻ കലാഭവൻ ഷാജോൺ. ദൃശ്യം റിലീസ് ചെയ്തതിന് പിന്നാലെ സഹദേവൻ എന്ന കഥാപാത്രത്തോട് എല്ലാവർക്കും ദേഷ്യമുള്ള സമയമായിരുന്നു അത്. സിനിമയിലെ പൊലീസ് സ്റ്റേഷൻ ഫൈറ്റ് ഷൂട്ട് ചെയ്യുന്നതിനിടെ തന്റെ കഥാപാത്രത്തിന് സഹദേവന്‍ എന്ന് പേരിട്ടാലോ എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ സംവിധായകൻ പ്രിയദർശനോട് ചോദിച്ചുവെന്ന് കലാഭവൻ ഷാജോൺ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കലാഭവൻ ഷാജോൺ.

കലാഭവൻ ഷാജോണിന്റെ വാക്കുകൾ:

ദൃശ്യം കഴിഞ്ഞ ശേഷം സഹദേവനോട് എല്ലാവര്‍ക്കും ദേഷ്യം ഉണ്ടായിരുന്ന സമയത്ത് ഇറങ്ങുന്ന സിനിമയാണ് ഒപ്പം. അതുകൊണ്ട് തന്നെ ചിത്രത്തിലെ പൊലീസ് സ്റ്റേഷന്‍ ഫൈറ്റ് ഇട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ആന്റണി ചേട്ടനാണ്. ഷൂട്ടിനിടെ ആന്റണി ചേട്ടന്‍ പ്രിയന്‍ സാറിനോട് പറഞ്ഞത് സാറെ നമുക്ക് ഇതിനകത്ത് ഷാജോണിന്റെ കഥാപാത്രത്തിന്റെ പേര് സഹദേവന്‍ എന്നിട്ടാലോ എന്നാണ്.

എന്നാല്‍ പ്രിയന്‍ സാറ് പറഞ്ഞത് അത് വേറെ ഇത് വേറെ എന്നാണ്. ആന്റണിയ്ക്ക് സഹദേവനെ ഇടിച്ചാല്‍ പോരെ, അതിന് ഇതില്‍ കൈയടി കിട്ടിക്കോളും എന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററില്‍ ആ സമയത്ത് ആള്‍ക്കാര്‍ ക്ലാപ്‌സ് ആയിരിക്കും എന്ന് നമുക്ക് അറിയാമായിരുന്നു. ഇതിന് മുമ്പ് നീ എന്റെ കൈയില്‍ നിന്നും ഒരുപാട് തവണ രക്ഷപ്പെട്ടിട്ടുണ്ട് എന്നാല്‍ ഇനി നിന്നെ ഞാന്‍ വിടത്തില്ലെടാ എന്ന് ലാലേട്ടന്റെ കഥാപാത്രം പറയുമ്പോള്‍ തന്നെ ആള്‍ക്കാര്‍ക്ക് മനസിലാകും. ആ ഒരു സിനിമ വല്ലാത്ത എക്‌സ്പീരിയന്‍സായിരുന്നു.

logo
The Cue
www.thecue.in