വാര്‍ത്തകള്‍ അസത്യം, ഇതൊക്കെ ആര് എഴുതി വിടുന്നതാണ്?; മോഹന്‍ലാല്‍ സിനിമയെ കുറിച്ച് ജോഷി

വാര്‍ത്തകള്‍ അസത്യം, ഇതൊക്കെ ആര് എഴുതി വിടുന്നതാണ്?; മോഹന്‍ലാല്‍ സിനിമയെ കുറിച്ച് ജോഷി
Published on: 

പാപ്പന്‍ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്നത് വലിയ രീതിയില്‍ വാര്‍ത്തായിരുന്നു. പാപ്പന്റെ റിലീസ് അടുക്കുമ്പോള്‍ മോഹന്‍ലാലിനെ നായകാനാക്കി ജോഷി സിനിമ സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ആ വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ജോഷി.

മോഹന്‍ലാല്‍ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം അസത്യമാണ്. ആരാണ് ഇത് എഴുതുന്നതെന്ന് തനിക്ക് അറിയില്ലെന്നാണ് ജോഷി പറഞ്ഞത്. കാന്‍ ചാനല്‍ മീഡിയയോടായിരുന്നു പ്രതികരണം.

ജോഷി പറഞ്ഞത്:

'ഇതൊക്കെ ആര് എഴുതി വിടുന്നതാണെന്ന് അറിയില്ല. ഏതായാലും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണ്. ചില കഥാരചനകള്‍ നടക്കുന്നുണ്ട്. അതാദ്യം എഴുതി പൂര്‍ത്തിയാക്കണം. ഇഷ്ടപ്പെടണം. അതിനൊക്കെ ശേഷമേ ഇത് സംബന്ധിച്ച് എന്തെങ്കിലും സ്ഥിരീകരണം ഉണ്ടാകൂ.'

logo
The Cue
www.thecue.in