ഷൂട്ട് ചെയ്യുന്ന സമയത്ത് പോലും 'ഹിസ് ഹൈനസ് അബ്ധുള്ള'യുടെ ക്ലൈമാക്സ് എഴുതിയിട്ടില്ലായിരുന്നു: ജഗദീഷ്

ഷൂട്ട് ചെയ്യുന്ന സമയത്ത് പോലും 'ഹിസ് ഹൈനസ് അബ്ധുള്ള'യുടെ ക്ലൈമാക്സ് എഴുതിയിട്ടില്ലായിരുന്നു: ജഗദീഷ്
Published on

പല സംവിധായകരും തിരക്കഥാകൃത്തുക്കളും ഒരു സിനിമയെ സമീപിക്കുന്നത് വ്യത്യസ്തമായ രീതിയിലാണെന്നും അത് വ്യക്തികള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്നും നടന്‍ ജഗദീഷ്. 'ഹിസ് ഹൈനസ് അബ്ദുള്ള'യുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്ന സമയത്ത് ലോഹിതദാസ് ആ സീന്‍ എഴുതിയിരുന്നില്ലെന്നും അതെന്താണെന്ന് അദ്ദേഹത്തിന് പോലും അറിയില്ലായിരുന്നു എന്നും ജഗദീഷ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ജഗദീഷിന്‍റെ വാക്കുകള്‍

ലോഹിതദാസ് ആണെങ്കിൽ സീൻ ഓഡർ മുഴുവൻ എഴുതി, അതിലൂടെ അല്ല സ്ക്രിപ്റ്റിലേക്ക് പോകുന്നത്. ഉദാഹരണത്തിന്, ഹിസ് ഹൈനസ് അബ്ദുള്ളയുടെ ക്ലൈമാക്സ്‌ എന്താണ് എന്ന് ആർക്കും അറിയില്ല. ലോഹിയുടെ മനസ്സിൽ മാത്രമേ ഉള്ളൂ. കാരണം, പുള്ളി സ്ക്രിപ്റ്റ് എഴുതുന്നത് നാടകം പോലെ 1,2,3 എന്ന രീതിയില്‍ ഡീറ്റെയില്‍ഡായിട്ടല്ല. ശ്രീനിവാസൻ അങ്ങനെ അല്ല. എത്ര സീൻ ഉണ്ടോ അത്രയും സീനിന്റെ സിനോപ്‌സിസ് പോലത്തെ സീൻ ഓർഡർ ഉണ്ടാകും. അവസാനത്തെ സീനിൽ എന്താണ് നടക്കാൻ പോകുന്നത് എന്നത് ശ്രീനിവാസന്റെ മനസ്സിലും ഉണ്ട്, പേപ്പറിലും ഉണ്ട്. ലോഹി എഴുതുമ്പോൾ, ക്ലൈമാക്സ്‌ എന്താണെന് ലോഹിക്ക് പോലും അറിയില്ല. ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്യാനായി സിബി മലയിൽ സീൻ ചോദിക്കുമ്പോൾ, 'ക്ലൈമാക്സ്‌ ആയിട്ടില്ല, കിട്ടീട്ടില്ല, അതിലേക്ക് പോയിക്കൊണ്ട് ഇരിക്കുവാ' എന്നേ പറയുള്ളൂ.

Related Stories

No stories found.
logo
The Cue
www.thecue.in