റൊമാന്റിക് കോമഡിയുമായി നസ്ലനും മമിതയും ; ഭാവന സ്റ്റുഡിയോസിന്റെ ​ഗിരീഷ് എ‍.ഡി ചിത്രം 'പ്രേമലു'

റൊമാന്റിക് കോമഡിയുമായി നസ്ലനും മമിതയും ; ഭാവന സ്റ്റുഡിയോസിന്റെ ​ഗിരീഷ് എ‍.ഡി ചിത്രം 'പ്രേമലു'

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നി ചിത്രങ്ങൾക്ക് ശേഷം ​ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രം പ്രേമലുവിന്റെ മോഷൻ പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. മമിത ബെെജു, നസ്ലൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു റൊമാന്റിക്ക് കോമഡി ഴോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ്. ചിത്രം അടുത്ത വർഷം ഫെബ്രുവരിയിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകനായ സൂപ്പർ പ്രതിഭയായ ഗിരീഷ് എ ഡി ഒരുക്കിയ റൊമാന്റിക് കോമഡിയായ പ്രേമലുവിന്റെ മോഷൻ പോസ്റ്റർ അവതരിപ്പിക്കുന്നതിൽ ഭാവന സ്റ്റുഡിയോസ് അഭിമാനിക്കുന്നു എന്നാണ് പ്രേമലുവിന്റെ മോഷൻ പോസ്റ്റർ പങ്കുവച്ചകൊണ്ട് ഭാവന സ്റ്റുഡിയോസ് അറിയിച്ചിരിക്കുന്നത്. 'പാൽ തൂ ജാൻവർ', 'തങ്കം' എന്നീ ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം കൂടിയാണ് പ്രേമലു.

2018 -ൽ 'അള്ള് രാമേന്ദ്രൻ' എന്ന സിനിമയുടെ സഹരചയിതാവായാണ് ഗിരീഷ് എ.ഡി സിനിമാരംഗത്തെിയത്. സിനിമയിലെത്തുന്നതിന് മുമ്പ് ​ഗിരീഷ് എ.ഡി സംവിധാനം ചെയ്ത യശ്പാൽ, മൂക്കുത്തി, വിശുദ്ധ അംബ്രോസ് എന്നീ ഷോർട്ട് ഫിലിമുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സ്കൂൾ-കോളജ് പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രങ്ങളാണ് ​ഗിരീഷ് എ.ഡിയുടെ ആദ്യ രണ്ട് സിനിമകളും.

Related Stories

No stories found.
logo
The Cue
www.thecue.in