മലയാളത്തിന് അഭിമാനമായി ദൃശ്യം 2; ലോകത്തെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ഏഴാം സ്ഥാനം

മലയാളത്തിന് അഭിമാനമായി ദൃശ്യം 2;  ലോകത്തെ  ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ഏഴാം  സ്ഥാനം

പ്രമുഖ സിനിമ വെബ്സൈറ്റായ ഐഎംഡിബിയിൽ ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ഇടംനേടി ദൃശ്യം 2. നൂറ് സിനിമകളുളള പട്ടികയിൽ ഏഴാം സ്ഥാനത്താണ് ദൃശ്യം 2 ഇടംപിടിച്ചിരിക്കുന്നത് . ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമയാണ് ദൃശ്യം 2.

റിലീസിനൊരുങ്ങുന്നതും റിലീസ് കഴിഞ്ഞതുമായ ലോകമൊട്ടാകെയുള്ള പ്രേക്ഷകർ ചർച്ച ചെയ്യുന്ന സിനിമകളാണ് ഈ പട്ടികയിൽ ഉള്ളത്. ഹോളിവുഡ് സിനിമകളായ ഐ കെയർ എ ലോട്ട്, മോർടൽ കോംപാട്, നോമാഡ്‌ലാൻഡ്, ആർമി ഓഫ് ദ് ഡെഡ്, ടോം ആൻഡ് ജെറി, ജസ്റ്റിസ് ലീഗ്, മോൺസ്റ്റർ ഹണ്ടർ‍, ദ് ലിറ്റിൽ തിങ്സ് എന്നീ വമ്പൻ സിനിമകൾക്കൊപ്പമാണ് ദൃശ്യം 2 ഇടംനേടിയിരിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടാകെയാണ് ദൃശ്യം 2വിനു സ്വീകാര്യത നേടിയിരിക്കുന്നത്.

മലയാളത്തിന് അഭിമാനമായി ദൃശ്യം 2;  ലോകത്തെ  ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ഏഴാം  സ്ഥാനം
എന്തുകൊണ്ട് പ്രേക്ഷകർ ദൃശ്യം 3 ഉണ്ടാകുമെന്ന് കരുതുന്നു; Drishyam2 and Drishyam3 predictions

8.8 ആണ് ഐഎംഡിബി ഉപഭോക്താക്കളുടെ വോട്ടിൽ ദൃശ്യം 2വിന്റെ റേറ്റിങ്. ഇതിൽ തന്നെ 11450 പേർ ചിത്രത്തിന് പത്തിൽ പത്തും നൽകി. ലോകത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും ചിത്രത്തിനു ലഭിച്ച വോട്ടിങ് ആണ് റേറ്റിങ് കൂടാൻ കാരണമായത്. ഇതിന്റെ ഭാഗമായി ഐഎംഡിബി ടീം മോഹൻലാലുമായി പ്രത്യേക അഭിമുഖം നടത്തിയിരുന്നു. ഇതുകൂടാതെ ടോപ്പ് റേറ്റഡ് ഇന്ത്യൻ സിനിമകളുടെ പട്ടികയില്‍ ദൃശ്യം 2 ഇപ്പോൾ രണ്ടാമത് എത്തിയിരിക്കുന്നു. പാഥേർ പാഞ്ചാലിയാണ് 8.5 റേറ്റിങോടെ മുന്നിൽ.

Related Stories

No stories found.
logo
The Cue
www.thecue.in